Advertisement
വിദേശം

പ്രവാസികൾക്ക് തിരികെയെത്താനുള്ള ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ തീരുമാനമായി

Advertisement

വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ ഇന്ത്യയിൽ എത്തുന്നവർക്കുള്ള വിമാന ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായി.ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രധാനമായി കൊച്ചിയിലേക്കാണ് വിമാന സർവീസുകൾ നടത്തുന്നത്.
ദോഹയിൽ നിന്നും കൊച്ചിയിലെത്തുന്നതിന് 16,000 രൂപയും, ബഹറൈനിൽ നിന്നുമുള്ളവർക്കു 17000 രൂപയുമാണുള്ളത്. എന്നാൽ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും കൊച്ചിയിലേക്ക് തിരികെ എത്തുന്നവർക്ക് ടിക്കറ്റ് നിരക്കായി നൽകേണ്ടത് 15,000 രൂപ മാത്രമാണ്. ഒന്നാംഘട്ട സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അബുദാബി-കൊച്ചി 15000
ദുബായ്-കൊച്ചി 15000
ദോഹ-കൊച്ചി 16000
ബഹറിന്‍-കൊച്ചി 17000
മസ്‌കറ്റ്-കൊച്ചി 14000
ദോഹ-തിരുവനന്തപുരം 17000
ക്വാലാലംപൂര്‍-കൊച്ചി 15000
ബഹറിന്‍-കോഴിക്കോട് 16000
കുവൈറ്റ്-കോഴിക്കോട് 19000

വിദേശരാജ്യങ്ങളേക്കാൾ സുരക്ഷിതം കേരളം തന്നെ” -അമേരിക്കൻ എഴുത്തുകാരനായ ടെറി ജോൺ

വിവിധ രാജ്യങ്ങളിലുള്ളവരെ തിരികെ കൊണ്ടുവരുന്നതിനു നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു കഴിഞ്ഞു. ഒന്ന് ദുബായിലേക്ക് മറ്റൊന്ന് മാലിദ്വീപിലേക്കുമാണ് പോയിരിക്കുന്നത്.ഏകദേശം പതിനായിരത്തോളം പേർ ഇന്ത്യയിലേക്ക് ആദ്യ ആഴ്ച തന്നെ എത്തിച്ചേരുമെന്നാണ് കണക്കുകൾ പറയുന്നത്.ആദ്യദിനമായ ഏഴാം തീയതിയിലെ വിമാന സർവീസുകൾ താഴെ പറയുന്നവയാണ്.

അബുദാബി-കൊച്ചി
ദുബായ്-കോഴിക്കോട് റിയാദ്-കോഴിക്കോട്
ദോഹ-കോഴിക്കോട്

ദുബായിൽ രാത്രി ഒരുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ യുവ ഇന്ത്യൻ ഡോക്ടർക്ക് പോലീസിന്റെ സല്യൂട്ട്

64 വിമാന സർവീസുകൾ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്‌, ഇവ പത്തു സംസ്ഥാനങ്ങളിലേക്ക് ആയിരിക്കും. ഒപ്പംതന്നെ വ്യോമ നാവിക സേനകളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ 30 വിമാനങ്ങളും നാവികസേനയുടെ 10 കപ്പലുകളും ഇതോടെ തയ്യാറായിക്കഴിഞ്ഞു.

Advertisement
Advertisement