500 രൂപയിൽ തുടങ്ങി 40 ലക്ഷം വരെ നേടാം,നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപ മാർഗം

നിങ്ങൾ ലോങ്ങ് ടെർമിലേക്ക് നഷ്ട സാധ്യത കുറഞ്ഞ ഒരു ഇൻവെസ്റ്റ്മെന്റ് ആണോ നോക്കുന്നത് ?എങ്കിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന ഒരു ഓപ്‌ഷൻ ആണ് പിപിഎഫ് അഥവാ പബ്ലിക് പ്രോവിഡന്റ് ഫണ്ട്.കേന്ദ്ര സർക്കാർ ആണ് ഈ നിക്ഷേപം നിയന്ത്രിക്കുന്നത്.പ്രായപരിധി ഇല്ലാതെ ഇന്ത്യൻ സിറ്റിസൺ ആയിട്ടുള്ള ആർക്കും ഇതിൽ ചേരുവാനായി സാധിക്കും.മിനിമം ഒരു സാമ്പത്തിക വർഷത്തിൽ 500 രൂപ എങ്കിലും നിക്ഷേപം നടത്തിയിരിക്കണം.പരമാവധി ഒരു സാമ്പത്തിക വർഷത്തിൽ നടത്താൻ സാധിക്കുന്ന ഇൻവെസ്റ്റ്മെന്റ് തുക എന്നത് 150000 രൂപയാണ്.നടത്തുന്ന നിക്ഷേപത്തിനും ഇതിൽ നിന്നും ലഭിക്കുന്ന പലിശക്കും ടാക്സ് നൽകേണ്ടതായില്ല.

Advertisement

നിലവിലെ പലിശ വരുന്നത് 7 .1 % ആണ്.15 വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി വരുന്നത്.6 വർഷം പൂർത്തിയാക്കിയാൽ നിക്ഷേപത്തിൽ നിന്നും കുറച്ചു വിഹിതം പിൻവലിക്കുവാനായി സാധിക്കും.നിക്ഷേപത്തിൽ നിന്നും ലോൺ സൗകര്യവും ലഭ്യമാണ്.പോസ്റ്റ് ഓഫിസിലും എല്ലാ പ്രൈവറ്റ് പൊതുമേഖലാ ബാങ്കുകളിലും പിപിഎഫ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാനായി സാധിക്കും.കൂടുതൽ മനസിലാക്കുവാൻ വീഡിയോ കാണൂ.