ലോക്ക് ഡൗണിൽ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ പോലീസ് ഡ്രോൺ പറത്തിയപ്പോൾ
പോലീസ് ലോക്ക് ഡൗണിൽ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോൺ പറത്തിയപ്പോൾ
നിങ്ങളുടെ നാട്ടിലും ചിലപ്പോൾ ആകാശത്തിലൂടെ ഡ്രോൺ പറന്നു പോകുന്നത് കണ്ടിട്ടുണ്ടാകും.സംഭവം ആളുകളെ നിരീക്ഷിക്കാൻ പോലീസ് പറത്തുന്നതാണ്.നാട്ടിൻ പുറങ്ങളിലും മറ്റും ലോക്ക് ഡൌൺ വക വെക്കാതെ കുട്ടികളും മുതിർന്നവരുടെ കൂട്ടമൊക്കെ ഒത്തു കൂടുന്നുമുണ്ട്.എല്ലായിടത്തും പൊലീസിന് എത്തിപെടുവാൻ സാധിക്കില്ല.ആ പ്രശ്നം ഡ്രോൺ പരിഹരിക്കും.ഡ്രോൺ പറത്തുന്നതിലൂടെ പൊലീസിന് എത്തിപ്പെടാൻ കഴിയായാത്ത സഥലങ്ങളിൽ വരെ നിരീക്ഷണം നടത്തുവാൻ സാധിക്കുന്നു.
ലോക്ക് ഡൌൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ മറ്റു രാജ്യങ്ങളിലേതിനേക്കാൾ കഷ്ടമായി മാറുമായിരുന്നു നമ്മുടെ രാജ്യത്തെ അവസ്ഥ.ആ ഒരു അവസരത്തിൽ പോലും ലോക്ക് ഡൌൺ കാര്യമാക്കാതെ പുറത്തിറങ്ങി കൂട്ടം കൂടുന്നത് സമൂഹത്തിനോട് ചെയ്യുന്ന വലിയൊരു തെറ്റാണ്.എല്ലാവരുടെയും നന്മക്ക് വേണ്ടി ആണ് പോലീസും ആരോഗ്യ വകുപ്പുമൊക്കെ കനത്ത മുൻകരുതലുകൾ എടുക്കുന്നത്.അത് അനുസരിക്കേണ്ടത് നമ്മുടെ ബാധ്യത ആണ്.അല്ലാതെ അവരുടെ കണ്ണ് വെട്ടിച്ചു പുറത്തിറങ്ങി കൂട്ടം കൂടുന്നത് വലിയ സംഭവമല്ല ,അത് തെറ്റായ നിലപാട് ആണ്.