കൃഷി ചെയ്യാൻ വളരെ താല്പര്യമുള്ളവരാണ് മലയാളികൾ. ഒട്ടുമിക്ക കൃഷിരീതികളും പരീക്ഷിച്ചു വിജയം കൈവരിക്കുന്നതിൽ മലയാളികൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ദിവസവും ഒരു പഴവർഗമെങ്കിലും കഴിക്കുന്ന ധാരാളം ആളുകൾ കേരളത്തിലുണ്ട്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത പച്ചക്കറികളും ഫലങ്ങളും കൃഷി ചെയ്ത് വിജയം പ്രാപിച്ചിട്ടുള്ള ഒത്തിരി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒന്നാണ് കൈതച്ചക്കകൃഷി. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൈതച്ചക്ക വളരാൻ പ്രായോഗികമല്ലാത്ത മണ്ണിൽ ഫലം നൽകില്ല. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെ നമ്മുടെ വീട്ടിൽ തന്നെ കൈതച്ചക്ക കൃഷി ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
സാധാരണയായി നമ്മൾ പുറത്തുനിന്നു വാങ്ങുന്ന കൈതച്ചക്ക ഉപയോഗിച്ചുതന്നെ നമുക്ക് ഈ കൃഷിരീതി വീട്ടിൽ ചെയ്യാവുന്നതാണ്. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ധാരാളമായി മായം ചേർക്കുന്നതിനാൽ ജൈവരീതിയിൽ വികസിപ്പിച്ചെടുക്കുന്നവയ്ക്ക് കൂടുതൽ ഗുണമേന്മയും വാങ്ങിക്കാൻ ആളുകളുമുണ്ടായിരിക്കും. കൈതച്ചക്ക കൃഷിക്ക് ഏറ്റവും അനുയോജ്യമായുള്ള മാസങ്ങൾ ഏപ്രിൽ,മെയ്, ഓഗസ്റ്റ്,സെപ്റ്റംബർ എന്നിവയാണ്. കുറച്ച് ശ്രദ്ധ കൊടുക്കുകയാണെങ്കിൽ വളരെ നല്ലൊരു വിളവെടുപ്പ് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും.
ഇതിനായി നമ്മൾ ജൈവവളം തന്നെയാണ് ഉപയോഗിക്കേണ്ടത്. വലിയ രീതിയിലും ചെറിയ രീതിയിലും ഈ കൃഷി ചെയ്യാവുന്നതാണ് .
സ്ഥലപരിമിതി ഉള്ളവർക്കു വീട്ടിലേക്ക് ആവശ്യമായ രീതിയിൽ എണ്ണം കുറച്ചും ചെയ്യാംം. കൈതച്ചക്ക കൃഷി ചെയ്യുന്നതിനായി ഏറ്റവും അനുയോജ്യമായ സ്ഥലം ചരലുള്ള പ്രദേശമായിരിക്കും. നല്ല വിളവ് ലഭിക്കുന്നതിനും ഇത് സഹായകമാകും.