Advertisement
Categories: Uncategorized

പാളയം ജുമാ മസ്ജിദ് തത്കാലം അടഞ്ഞു തന്നെ കിടക്കും

Advertisement

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ഘട്ടം ഘട്ടം ആയി മാറ്റുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങൾ ജൂൺ എട്ടുമുതൽ തുറക്കാം എന്ന് അറിയിച്ചെങ്കിലും തത്കാലം തുറക്കുന്നില്ല എന്ന് പാളയം ജുമാ മസ്ജിദ് കമ്മറ്റി അറിയിച്ചു.പാളയം ജുമാ മസ്ജിദിൽ വരുന്നവരിൽ ഏറെയും വഴി യാത്രക്കാരാണ്.ഈ ഒരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രങ്ങളോട് കൂടി മസ്ജിദ് തുറക്കുന്നത് ബുദ്ധിമുട്ട് ആയതിനാൽ ആണ് ഈ തീരുമാനം.

65 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ളവര്‍, മറ്റ് അസുഖബാധിതര്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയണം . ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത് ,തെർമൽ സാകാനിങ് നടത്തണം ,നമസ്‍കാരത്തിനുള്ള പായ സ്വയം കൊണ്ടുവരണം.ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ പാലിച്ചാണ് ആരാധനാലയങ്ങൾ തുറക്കുവാനുള്ള അനുമതി.

പള്ളികളിൽ കയറും മുൻപ്‌ വുദു എടുക്കുന്ന സമയത്ത്‌(അംഗശുദ്ധി വരുത്തുന്ന നേരം) തുപ്പാനും മൂക്ക്‌ ചീറ്റാനുമെല്ലാമുള്ള സാധ്യതകൾ രോഗാണുക്കളെ ചുറ്റുപാടും പടർത്താം.എത്രയൊക്കെ ശ്രദ്ധിച്ചാലും കോണിയുടെ കൈവരികളും ജനാലപ്പടിയും വാതിലിന്റെ പിടിയുമെല്ലാം കോവിഡ്‌ 19 വൈറസിന്റെ വളർത്തുകേന്ദ്രങ്ങളാകാം. അതിനാൽ കുറച്ചുകൂടി കാത്തിരിക്കുന്നത് ആണ് അഭികാമ്യം.

Advertisement

Recent Posts

Advertisement