പണ്ടൊക്കെ ഗവർമെന്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് ഓഫീസുകൾ ദിവസേന കയറി ഇറങ്ങണമായിരുന്നു. പിന്നീട് അക്ഷയ സെന്ററുകൾ വന്നു ,അവിടെ പോയി ഓൺലൈനിലൂടെ കാര്യങ്ങൾ ചെയ്യാം എന്ന അവസ്ഥ വന്നു.എന്നാൽ അക്ഷയ സെന്ററുകളിൽ സർവീസ് ചാർജ് നൽകണം ,എന്ന് മാത്രമല്ല പലപ്പോഴും പല അക്ഷയ സെന്ററുകളിലെയും സ്റ്റാഫുകളുടെ പെരുമാറ്റം നമുക്ക് ഇഷ്ടമല്ലാതെ വരുകയും ചെയ്യുന്ന അവസ്ഥ വന്നു .അവരെ പറഞ്ഞിട്ട് കാര്യമില്ല ,ദിവസം നൂറുകണക്കിന് ആളുകളെ മാനേജ് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ ഏതൊരു മനുഷ്യനും ചിലപ്പോൾ ക്ഷമ കെട്ടു എന്ന് വരാം.പിന്നീട് ജിയോ വന്നു ,എല്ലാരുടെയും മൊബൈലിൽ ഇന്റർനെറ്റ് ആയി ,ഡിജിറ്റൽ ഇന്ത്യ വന്നു .ഇതോടെ പല ഗവർമെന്റ് സേവനങ്ങളും നമുക്ക് തനിയെ ഓൺലൈനിൽ ചെയ്യാം എന്ന അവസ്ഥ വന്നു.
ഭൂ നികുതി ,വസ്തു നികുതി ,കറണ്ട് ചാർജ് ,ജനന സർട്ടിഫിക്കറ്റ് ,ആധാർ ,ഡ്രൈവിങ് ലൈസൻസ് ,അങ്ങനെ നിരവധി രേഖകളും സേവനങ്ങളും ഇന്നിപ്പോൾ ഓൺലൈനിൽ ലഭ്യമാണ് .പലർക്കും ഇത് അറിയാം എങ്കിലും ഇപ്പോഴും ഈ സേവനങ്ങൾക്കായി ഗവര്മെന്റ്റ് ഓഫീസിൽ തന്നെ നേരിട്ട് പോകുന്നവർ ആണ് അധികവും.നമുക്ക് നമ്മുടെ വീടിന്റെ അല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ ആയിക്കോട്ടെ അതിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വാട്ടർ കണക്ഷൻ എടുക്കാനും ,കറണ്ട് കണക്ഷൻ എടുക്കുവാനും ഒക്കെ വേണ്ടി വരും .ഇതിപ്പോൾ നമുക്ക് മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിലൂടെ തന്നെ എടുക്കുവാനായി സാധിക്കും .അതെങ്ങനെ എന്ന് നോക്കാം.
കൂടുതൽ മനസ്സിലാക്കാനായി ഈ വീഡിയോ കാണാം.