Advertisement
ആപ്പ്

എങ്ങനെ ഓൺലൈനായി പുതിയ സിനിമകളും സീരീസുകളും കാണാം

Advertisement

കോവിഡ് കാരണം തിയേറ്ററുകൾ ക്ലോസ് ആണ് .പുതിയ സിനിമകൾ എല്ലാം ഇപ്പോൾ OTT പ്ലാറ്റ് ഫോമുകളിൽ ആണ് റിലീസ് ചെയ്യുന്നത്.ഇന്നത്തെ ഈ ഒരു സാഹചര്യത്തിൽ അത് എന്ത് കൊണ്ടും നല്ലതാണ്.ഇന്നിപ്പോൾ എല്ലാവർക്കും തന്നെ ഹൈ സ്പീഡ് ഡാറ്റ ഉണ്ട് ,അതിനാൽ ഡൌൺലോഡ് ചെയ്തു കാണുന്നതിനേക്കാൾ കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത് ഓൺലൈൻ സ്ട്രീമിങ് തന്നെ ആണ്.ഇഷ്ടമുള്ളപ്പോൾ എവിടെ വെച്ചും നമ്മുടെ കംഫർട്ടിനനുസരിച്ചു നമുക്ക് മൂവീ കാണാം.സിനിമകൾ മാത്രം അല്ല ഇപ്പോൾ ഇഷ്ടം പോലെ സീരീസുകളും OTT പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.എത്ര കണ്ടാലും തീരില്ല.ഇനി OTT പ്ലാറ്റ്‌ഫോമുകളുടെ കാര്യം നോക്കിയാൽ കുറെ അധികം ഉണ്ട്.ഓൺലൈനായി സിനിമകളും സീരീസുകളും കാണുവാൻ സഹായിക്കുന്ന മികച്ച OTT പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാം .നെറ്റ്ഫ്ലിക്സ് ഇന്ത്യ, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, യൂട്യൂബ്, സീ 5, വൂട്ട്, സൺഎൻഎക്സ്ടി, ജിയോ ടിവി തുടങ്ങിയവ ആണ് പ്രധാനപ്പെട്ട OTT പ്ലാറ്റ്‌ഫോമുകൾ.

നെറ്റ്ഫ്ലിക്സ്

മുൻ നിര OTT പ്ലാറ്റ്ഫോം ആണ് നെറ്ഫ്ലിക്സ് .4K UHD യിൽ വരെ കണ്ടന്റ് ലഭ്യമാണ്.മികച്ച ദൃശ്യ ഭംഗി ആണ് നെറ്ഫ്ലിക്സ് ന്റെ പ്രധാന അട്ട്രാക്ഷൻ. എന്നാൽ ചാർജ് നോക്കുമ്പോൾ മറ്റു OTT പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ചു അല്പം കൂടുതലുമാണ്.പക്ഷെ സീരീസുകളുടെ ഒരു നീണ്ട നിര തന്നെ ഇതിൽ ഉണ്ട്.സിനിമ ,സീരീസുകൾ കൂടുതലായി കാണുന്ന ഒരാൾ ആണെങ്കിൽ തീർച്ചയായും ഇത് നിങ്ങൾക്ക് പ്രയോജനപ്പെടും

ചാർജ് ഇന്ത്യയിൽ മാസം : 199 രൂപ മുതൽ 799 രൂപ വരെ യുള്ള പ്ലാനുകൾ ലഭ്യമാണ്

ഡൌൺലോഡ്

ആമസോൺ പ്രൈം

നെറ്റ്ഫ്ലിക്സ് കഴിഞ്ഞാൽ മുൻപന്തിയിൽ ഉള്ള ഒരു OTT നെറ്റ് വർക്ക് ആണ് ആമസോൺ പ്രൈം.നെറ്ഫ്ലിക്സിന്റെ അത്രയും പിക്ച്ചർ ക്ലാരിറ്റി ഇല്ല എങ്കിലും സബ്‌സ്‌ക്രിപ്‌ഷൻ റേറ്റ് കുറവാണ്.ഇന്ത്യയിൽ വര്ഷം 999 രൂപ കൊടുത്താൽ ആമസോൺ പ്രൈം മ്യൂസിക് ,വീഡിയോ ,ഫ്രീ ഡെലിവറി അങ്ങനെ കുറെ ഓപ്‌ഷനുകൾ ഒരുമിച്ചു ലഭ്യമാകും.

ഡൌൺലോഡ്

ഇത് കൂടാതെ ഹോട്ട്സ്റ്റാർ, യൂട്യൂബ്, സീ 5, വൂട്ട്, സൺഎൻഎക്സ്ടി, ജിയോ ടിവി തുടങ്ങിയവ ആണ് മറ്റു പ്രധാനപ്പെട്ട OTT പ്ലാറ്റ്‌ഫോമുകൾ.

Advertisement
Advertisement