Advertisement
വാർത്ത

2021 രാജ്യമൊട്ടാകെ” ഒരു രാജ്യം ഒരു റേഷൻ പദ്ധതി” നിലവിൽ വരും

Advertisement

കോവിഡ്-19 രോഗപ്രതിരോധത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ  20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭ്‌യാന്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.ഇന്നലെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാക്കേജിൻ്റെ ഒന്നാംഘട്ടവും ഇന്ന് രണ്ടാം ഘട്ടവും വിശദീകരിച്ചു.’ആത്മനിര്‍ഭര്‍ ഭാരത് അഭ്‌യാന്‍ ‘ പാക്കേജിലെ രണ്ടാംഘട്ട വിശദീകരണത്തിലാണ് അടുത്ത വർഷം മാർച്ചോടുകൂടി ‘ഒരു രാജ്യം ഒരു റേഷൻ ‘ പദ്ധതി നിലവിൽവരുകയെന്ന് അറിയിച്ചത്.

അത്യാധുനിക വിവരസാങ്കേതികവിദ്യ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും റേഷൻ കാർഡ് രാജ്യത്തൊട്ടാകെ ഉപയോഗിക്കാനാകുംവിധം സജ്ജമാക്കുമെന്നും പറഞ്ഞു .ഈ തീരുമാനത്തിനു പിന്നിൽ കോവിഡ് – 19 പശ്ചാത്തലത്തിൽ അഥിതി തൊഴിലാളികൾക്ക് നിരവധി സംസ്ഥാനങ്ങളിൽ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇവയെ പരിഹരിക്കാൻ ‘ഒരു രാജ്യം ഒരു റേഷൻ പദ്ധതി ‘മുൻപിൽ കണ്ടിട്ടാണ് ആശയം വ്യക്തമാക്കിയത്.രണ്ട് മാസത്തേക്കുള്ള ഭക്ഷ്യവസ്‌തുക്കൾ ഇപ്രകാരം ജോലിചെയ്യുന്ന അഥിതി തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നൽകും. ഇതിലേക്ക് 3500 കോടി രൂപയാണ് ചെലവിലേക്കായി നീക്കിയിരുത്തുകയെന്നും കൂട്ടിച്ചേർത്തു. അതത് സംസ്ഥാനങ്ങൾക്കായിരിക്കും ഈ ചുമതല നിറവേറ്റുന്നതിന് വേണ്ടി അധികാരം നൽകുകയെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.

നിരവധിപേർ കേന്ദ്രസർക്കാരിൻ്റെ മുദ്ര ലോൺ സേവനം ഉപയോഗിക്കുന്നതിനാൽ ഈ സാഹചര്യത്തിൽ അടവുകൾ മുടങ്ങിയവരെ സഹായിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് മുന്നോട്ട് ഇറങ്ങും. അതിഥി തൊഴിലാളികൾക്കായി സംസ്ഥാനങ്ങളിൽ നഗരങ്ങളെ കേന്ദ്രീകരിച്ച് പാർപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതായിരിക്കും. കൂടാതെ വാടകവീടുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ഒൻപത് പദ്ധതികളാണ് ‘ആത്മനിര്‍ഭര്‍ ഭാരത് അഭ്‌യാന്‍ ‘പാക്കേജിലുള്ളത്.
ഇതിന്റെ രണ്ടാം ഘട്ടം കർഷകർക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

image Courtesy: Readers Nation

Advertisement
Advertisement