കഴിഞ്ഞ മാസം 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) മരണപെട്ടു.ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സ്ഥിതീകരിച്ചത്.സ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.കൂടാതെ മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ രണ്ടായി.
ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു.കഴിഞ്ഞമാസം 24 നു രോഗം സ്ഥിതീകരിച്ച ശേഷം 30 നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്.