ന്യൂബിയ M 2 ഇന്ത്യയിലേക്ക്.
പ്രമുഖ ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ZTE യുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ന്യൂബിയ M2 ഇന്ത്യന്‍ വിപണിയിറക്കി. ജൂലൈ 10 മുതൽ ആമസോൺ വഴിയാണ് വിൽപ്പന. 22,999 രൂപയാണ് വില. ഇരട്ട പിൻ കാമറയും 4 ജീ ബി റാമുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. ഇരട്ട പിൻകാമറ മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കും.പിന്നിലെ ഇരു കാമറയും 13 മെഗാ പിക്സലിന്റെ സോണി CMOS ന്റേതാണ്. 16 മെഗാ പിക്സലിന്റെ സെൽഫി കാമറ .
>>സെൽഫി പ്രേമികൾക്കായി സാംസങ്ങിന്റെ കിടിലൻ ഫോൺ
168 ഗ്രാം ഭാരം വരുന്ന ഈ ഫോൺ ആൻഡ്രോയിഡ് മാഷ്മെല്ലോ 6.0.1 അധിഷ്ടിത ന്യൂബിയ UL 4.0 യിലാണ് പ്രവർത്തിക്കുന്നത്. 1080*1920 പിക്സലോട് കൂടിയ 5.5 ഇഞ്ച് ഫുൽ എച്ച് ഡി അമോൽഡ് ഡിസ്പ്ലേ. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 625 ന്റെ താണ് പ്രൊസ്സസർ. കൂടാതെ 4ജീ ബി റാമും ഉൽപ്പെടുത്തിയിരിക്കുന്നു. 64 ജീ ബി ഇന്റേർണൽ സ്റ്റോറേജുമായാണ് ന്യൂബിയ M2 എത്തുന്നത്. കൂടാതെ 256 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ടും ഈ ഫോണിൽ ZTE ഉൽപ്പെടുത്തിയിരിക്കുന്നു.
കണക്ടിവിറ്റിക്കായി ഏറ്റവും പുതിയ ടെക്നോളജികളാണ് ZTE ഈ ഫോണിന് നൽകുന്നത്.
4 G Lte , വൈ ഫൈ , ബ്ലൂടൂത്ത് വി 4.1 ,OTG, USB type C ,ജീ പി എസ്, 3630mAh ന്റെ ബാറ്ററി ഒപ്പം നിയോപവർ 2.5 ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്. ഫിങ്കർ പ്രിന്റ് സെൻസർ ഹം ബട്ടണിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്നു. മികച്ച ശബ്ദത്തിനായ് ഡോൽബി സൌണ്ട് 7. 1 ഉം ഹൈ ഫൈ ഓഡിയോയും ന്യുബിയ m2 വിന്റെ സവിശേഷതകളാണ്.
>>BSNL മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക