Advertisement

നോക്കിയാ ഫോണുകള്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി

Advertisement

നോക്കിയയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ.

എച്ച് എം ഡി ഗ്ലോബൽ നോക്കിയയുടെ പുതുക്കിയ മോഡലുകളായ നോക്കിയ 105(2017), നോക്കിയ 130(2017) എന്നിവ ഇന്ത്യൻ വിപണിയിലെത്തിച്ചു.ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാനിധ്യം ശക്തമാക്കാനാണ് നോക്കിയ ഫീച്ചർ ഫോണുകൽ വിപണിയിറക്കുന്നത് വഴി ലക്ഷമിടുന്നത്. നോക്കിയ 3310 യുടെ വിജയവും നോക്കിയക്ക് ഫീച്ചർ ഫോൺ വിപണിയിൽ ശ്രദ്ധചെലുത്തുന്നതിന്ന് നോക്കിയയെ സഹായിച്ചു. 2014-2015 കാലയളവിൽ ഈ മോഡലുകൾ മൈക്രോ സോഫ്റ്റിന്റെ കീഴിലാണ് ഇറക്കിയിരുന്നത്. നോക്കിയയെ എച്ച് എം ഡി ഗോബൽ ഏറ്റടുത്തതിനെ തുടർത്താണ് വീണ്ടും പുതുക്കി ഈ ഫോണുകൾ വിപണിലെത്തിക്കുന്നത്.
നോക്കിയ 105 രാജ്യത്തെ റീട്ടയിൽ സ്റ്റോറുകൾ വഴിയാണ് വിൽപ്പന.

പുതിയ നോക്കിയ 105 രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഒറ്റ സിമ്മിലും ഇരട്ട സിമ്മിലും ലഭിക്കും.ഒറ്റ സിമ്മിടാവുന്ന നോക്കിയ 105 ന് 999 രൂപയും ഇരട്ട സിമ്മിടാവുന്നതിന് 1149 രൂപയുമാണ് വില. നോക്കിയ 105 നീല, വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ജൂലൈ 19 മുതൽ ലഭിക്കും. പഴയ നോക്കിയ 105 നിന്നും ചില വ്യത്യാസങ്ങൽ ഈ ഫോണിൽ എച്ച് എം ഡി ഗ്ലോബൽ വരുത്തിയിട്ടുണ്. ഇതിൽ പ്രധാനപ്പെട്ടത് 1.8 ഇഞ്ച് ക്യു ക്യു വി ജി എ ഡിസ്പ്ലേയാണ്. മുൻ മോഡലിനെ അപേക്ഷിച്ച് വലുപ്പം കൂട്ടിയിട്ടുണ്ട്. ഈ ഫീച്ചർ ഫോണിൽ നോക്കിയയുടെ തനത് ഗയിമുകളായ സ്നേക്ക് സ്കെൻജിയ, ഡൂഡിൽ ജംപ്, ക്രേസി റോഡ് എന്നിവയുണ്ട്‌. ഈ നോക്കിയ 105 ന് 800mAh ബാറ്ററിയാണുള്ളത്. ഇത് 15 മണിക്കൂർ സംസാര സമയവും 30 ദിവസം സ്റ്റാൻഡ് ബൈയും നൽകും. കൂടാതെ 2000 കോണ്ടാക്സും 500 ടെക്സ്റ്റ് മെസ്സേജുകൾ വരെ സൂക്ഷിക്കാൻ ഈ ഫോണിന് കഴിയും. കണക്ടിവിറ്റിക്കായി എഫ് എം റേഡിയോ, മൈക്രോ യു എസ് ബി 2.0 എന്നിവയുണ്ട്. ഈ ഫീച്ചർ ഫോണിന് നാല് എം ബി റാമും നാല് എം ബി റോമുമാണുള്ളത്.

നോക്കിയ 105 നെ അപേക്ഷിച്ച് കുറച്ച് കൂടുതൽ സ്പെസിഫിക്കേഷനുകൾ ഉള്ള മോഡലാണ് നോക്കിയ 130. 105 ന്റെ അതേ സ്ക്രീൻ സെെസിലാണ് 130 യും ഉള്ളത്. 32 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മെെക്രോ എസ് ഡി സ്ലോട്ട് . 1050 mAh ന്റെ ബാറ്ററി. ഇത് 11.5 മണിക്കൂർ വീഡിയോ പ്ലേ ബാക്ക് നൽകും. നാല് എം ബി റാമും എട്ട് എം ബി റോമുമാണുള്ളത്. വി ജി എ കാമറ, എം പി 3 പ്ലയർ , 3.5 mm ഓഡിയോ ജാക്ക്, നോക്കിയ 130 ഇൽ കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത്, എഫ് എം, മൈക്രോ യു എസ് ബി സ്ലോട്ട് എന്നിവയുണ്ട്. നോക്കിയയുടെ പ്രീ ലോഡഡ് ഗയിമുകളായ സ്നേക്ക് സ്കെൻജിയ,ഫൈവ് ട്രൈ എന്നിവയുണ്ട്. എന്നാൽ നോക്കിയ 130 യുടെ വിലയും വിൽപ്പനയും എങ്ങനെയാണെന്ന് നോക്കിയ പ്രക്യാപിച്ചിട്ടില്ല.

Advertisement
Advertisement