അനുദിനം മത്സരം മുറുകുന്ന ഇന്ത്യൻ ടെലികോം മേഖലയിലേക്ക് പുതിയ ഓഫറുമായെത്തിയിരുക്കുകയാണ് ഐഡിയ.ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലി കോം കമ്പനിയാണ് ഐഡിയ.ഐഡിയ തങ്ങളുടെ തിരെഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ ഓഫർ പ്രഖ്യാപിച്ചു. 396 രുപയുടെ ഈ പ്ലാനിൽ ഐഡിയ ടു ഐഡിയ പരിധിയില്ലാത്ത ഫോൺ വിളിയും ഒപ്പം 70GB 3G ഡേറ്റ ദിവസം 1GB ഉയർന്ന വേഗതയിൽ 70 ദിവസ വാലിഡിറ്റിയിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒപ്പം തന്നെ മറ്റ് നെറ്റ് വർക്കുകളിലേക്ക് 3000 മിനുറ്റ് ലോക്കൽ STD കോളുകൾ വിളിക്കാൻ പറ്റും. ഇതിനായി ദിവസം 300 മിനുറ്റും ആഴ്ചയിൽ 1200 മിനുറ്റുമാണ് ഐഡിയ നൽകുന്നത്.