Advertisement
വാർത്ത

മൂന്ന് വിഭാഗക്കാർക്ക് ഇനി ആശ്വസിക്കാം .കോവിഡ്-19 സർക്കാർ ക്വാറൻറ്റൈനിൽ ഇളവ്

Advertisement

ഇന്നലെ മുതൽ സംസ്ഥാനത്ത് എത്തിച്ചേരുന്ന മുഴുവൻ പ്രവാസികളും ,മുൻ ദിവസങ്ങളിൽ കേരളത്തിൽ എത്തിച്ചേർന്ന ഇതരസംസ്ഥാനക്കാരിൽ എല്ലാവരും ക്വാറൻറ്റൈനിൽ പ്രവേശിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ ഈ പശ്ചാത്തലത്തിൽ ഇതിൽ മൂന്ന് വിഭാഗക്കാർക്ക് സർക്കാർ ക്വാറൻറ്റൈനിൽനിന്നും ഇളവ് ലഭിച്ചിരിക്കുകയാണ്.

ഇളവ് ലഭിച്ചിരിക്കുന്ന വിഭാഗക്കാർ ഇവരൊക്കെയാണ്

1)ഗർഭിണികൾ .
2)പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ .
3)75 വയസ്സിനു മുകളിലുള്ള വയോധികർ .

നിലവിലുള്ള നിർദ്ദേശമനുസരിച്ച് എല്ലാവരും സർക്കാർ ക്വാറൻറ്റൈനിൽ പോകണം എന്നായിരുന്നു തീരുമാനം. ഈ തീരുമാനത്തിലാണ് ഇപ്പോൾ ഇളവ് ലഭിച്ചിരിക്കുന്നത് .ഇങ്ങനെയൊരു തീരുമാനം ആദ്യം ഉൾപ്പെടുത്താൻ കാരണം ഇതരസംസ്ഥാനങ്ങളിൽ കോവിഡ് തീവ്രത ഉയരുന്നതിനാൽ റെഡ് സോണുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു .തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് .ചില സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നും വരുന്നവർ കോവിഡ്-19 കർശനമായി നിരീക്ഷണത്തിൽ കഴിയണമെന്നിരിക്കെ സംസ്ഥാനവും ഈ തീരുമാനത്തിൽ ഒപ്പം ചേരുകയായിരുന്നു .

നിലവിൽ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളിലൂടെ നിരീക്ഷണത്തിനും രോഗനിർണയത്തിനും പോകേണ്ടിവരുന്നതിനാൽ ഗർഭിണികൾക്കും ,പ്രായമേറിയ വർക്കും ,കുട്ടികൾക്കും അസ്വസ്ഥമാകുന്നതിനാലാണ് ഈ വിഭാഗക്കാരെ ഇളവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികൾക്ക് നേരിട്ട് തന്നെ സ്വന്തം വീടുകളിൽ 14 ദിവസം നിരീക്ഷണമാണ് നിലവിൽ പറഞ്ഞിട്ടുള്ളത് .അടുത്ത രണ്ടു വിഭാഗങ്ങളിൽപ്പെടുന്ന 75 വയസ്സിന് മുകളിലുള്ള പ്രായമേറിയവരുടെയും, പത്തു വയസ്സിനു താഴെയുള്ള കുട്ടികളുടെയുംകൂടെ വരുന്നവരെ ഇളവുകൾ നൽകി വീടുകളിൽതന്നെ ക്വാറൻറ്റൈൻ ചെയ്യാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

നിർബന്ധമായും പതിനാല് ദിവസം നിർദ്ദേശിച്ചിട്ടുള്ളത് കർശനമായി പാലിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ ഭേദഗതി ചെയ്തിട്ടുള്ളത്. അടുത്ത ദിവസം മുതൽ സംസ്ഥാനത്ത് എത്തിച്ചേരുന്നവർക്ക് ഈ ഭേദഗതി പൂർണമായും നടപ്പിലാക്കുന്നതായി ക്കുമെന്നും സർക്കാർ വക്താക്കൾ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement