Advertisement
വാർത്ത

ചെറിയപെരുന്നാൾ പ്രമാണിച്ച് അടുത്ത 10 ദിവസത്തേക്ക് പുതുക്കിയ ഇറച്ചി വിലകൾ

Advertisement

ലോക്ഡൗൺകാലം ആരംഭിച്ചതോടുകൂടി സംസ്ഥാനത്തെ ആഘോഷങ്ങൾ പ്രമാണിച്ച് മാംസ വിലകൾ ക്രമാതീതമായി ഉയർന്നിരുന്നു .ഇതര സംസ്ഥാനങ്ങളിൽനിന്നും ഇവയുടെ വരവ് നിലച്ചതാണ് വിലക്കയറ്റത്തിന്റെ പ്രധാനകാരണം. എന്നാൽ ചെറിയ പെരുന്നാൾ പ്രമാണിച്ച് വരുന്ന പത്ത് ദിവസത്തേക്ക് മലപ്പുറം ജില്ലയിൽ ഇറച്ചിയുടെ വില നിശ്ചയിച്ചു .പെരുന്നാൾ പ്രമാണിച്ച് ഏവർക്കും ഇതൊരു ആശ്വാസമായി. വൻ വിലവർധനയെ തുടർന്ന് ജില്ലാ ഭരണകൂടമാണ് ഇറച്ചികൾക്ക് നിർബന്ധമായും വില നിശ്ചയിച്ചിട്ടുള്ളത് .

പരമാവധി വില

കോഴിയിറച്ചി 230
ബീഫ് -280

ജില്ലയിൽ വിവിധയിടങ്ങളിൽ വ്യത്യസ്തമായ നിരക്കുകളിൽ മാംസങ്ങൾക്ക് വില ഈടാക്കുകയും, തുടർന്നുള്ള പരാതിയിന്മേലാണ് ജില്ലാ ഭരണകൂടം ഈ നടപടിയുമായി മുന്നിട്ടിറങ്ങിയത് .ബ്രോയിലർ കോഴികൾക്കും ഇറച്ചികൾക്കും വിലയിൽ കിലോഗ്രാം അനുസരിച്ച് വ്യത്യാസങ്ങളുണ്ട് .ഇനി വരുന്ന 10 ദിവസത്തേക്ക് ഭരണകൂടം നിശ്ചയിച്ച വിലയിൽ നിന്നും അധികം ഈടാക്കിയാൽ ജനങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പരാതി നൽകാവുന്നതാണ്. അതിനാൽ നിർബന്ധമായും എല്ലാ മാംസ വിൽപ്പന കേന്ദ്രങ്ങളിലും വിലവിവരപ്പട്ടിക കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ജനങ്ങൾക്ക് കാണാവുന്നവിധം വില പ്രദർശിപ്പിക്കണമെന്നും ജില്ലാഭരണകൂടം കർശന ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ഒരു കിലോഗ്രാം വില

ബ്രോയിലർ കോഴി – 150
ഇറച്ചി – 230
കാള, പോത്ത് – 280

Advertisement
Advertisement