കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ യാത്ര വിലക്കുകളിലും മാറ്റം വന്നിരുന്നു. സംസ്ഥാന അതിർത്തികളിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്നവർ ഡിജിറ്റൽ പാസ് നിർബന്ധമായും കൈവശം ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ ജോലി ആവശ്യങ്ങൾക്കായി മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള അവസരങ്ങൾ വന്നപ്പോഴാണ് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത്. ഇതിനു സഹായകരമാകുന്ന രീതിയിൽ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ വാർത്താ സമ്മേളനം.
ജോലി സംബന്ധിച്ചുള്ള ആവശ്യങ്ങൾക്കായി ആയി മറ്റു ജില്ലകളിലേക്ക് പ്രവേശിക്കേണ്ട വരുന്നവർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെയും, ഫലം നെഗറ്റീവ് ആയവരുടെയും കണക്കുകൾ അറിയിച്ചതിനു ശേഷം ആയിരുന്നു ഈ പ്രഖ്യാപനം.
എന്നാൽ ഈ ഇളവ് നടപ്പിലാക്കുന്നത് പ്രത്യേകം അനുവദിച്ചിട്ടുള്ള മേഖലകളിൽ ഉള്ളവർക്ക് മാത്രമായിരിക്കും. ജില്ലയ്ക്ക് പുറത്ത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൈയിൽ ഈ പാസ് നിർബന്ധമായും ഉണ്ടായിരിക്കണം. അപേക്ഷയുടെ മാതൃക ഓൺലൈനിൽ ലഭ്യമായിരിക്കുന്നത് ആയിരിക്കും. സ്വന്തം സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർമാർ ആയിരിക്കും ഈ പാസ് അനുവദിച്ചു നൽകുക. എന്നാൽ യാത്രചെയ്യുന്നത് റെഡ് സോണിലേക്ക് ആണെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെയും അനുമതി നിർബന്ധമായും കൈവശം ഉണ്ടായിരിക്കണം.