വളരെ പെട്ടന്ന് കൊതുകുകളെ വീട്ടിൽ നിന്നോടിക്കാം | 100 % നാച്ചുറൽ വിദ്യ

മലേറിയ,മഞ്ഞപ്പനി,ഡെങ്കി തുടങ്ങിയ രോഗങ്ങൾ പരത്താൻ മുൻപന്തിയിലാണ് കൊതുകുകൾ.അലർജിക്കും കൊതുക് കാരണമാകാറുണ്ട്. മഴക്കാലമായാൽ കൊതുകിനെക്കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ല.കൊതുകിനെ പ്രതിരോധിക്കാൻ നിരവധി മരുന്നുകൾ ഉണ്ടെങ്കിലും പലതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.എങ്ങനെ വീട്ടിൽ തന്നെ കൊതുകുകളെ ചില പൊടിക്കൈയിലൂടെ പ്രതിരോധിക്കാമെന്ന് നോക്കാം.

Advertisement

ചകിരിയോ മറ്റോ വച്ച് മറ്റൊരിടത്ത് തീയുണ്ടാക്കി അതിൻറെ മുകളിൽ പപ്പായുടെ പച്ചില വച്ചു കൊടുത്തു അതിന്റെ പുക കൊതുക് വരുന്ന സ്ഥലങ്ങളിൽ പരത്തിയാൽ കൊതുകിന്റെ ശല്യം ഒഴിവായിക്കിട്ടും.പപ്പായയുടെ ഇലയുടെ സ്മെൽ ആണ് ഇതിനു കാരണം.

വെളുത്തുള്ളി ഉപയോഗിച്ച് കൊതുകുകളെ എളുപ്പത്തിൽ തുരത്താം. അതിനു വേണ്ടി കുറച്ച ഗ്രാമ്പൂ,വെളുത്തുള്ളി എന്നിവ ചതച്ച് വെള്ളത്തിൽ തിളപ്പിക്കണം. എന്നിട്ട് വീടിന്റെ എല്ലാ മൂലയിലും തളിക്കണം.കാപ്പി ഉപയോഗിച്ചും കൊതുകിനെ തുരത്താം.കാപ്പിക്കുരു തിളപ്പിച്ച് കൊതുകു മുട്ടയിടുന്നിടത്ത് തളിച്ചാൽ മുട്ടകൾ നശിക്കാനും കൊതുകുകൾ വളരാതിരിക്കാനും സഹായിക്കുന്നു.ഇത് പല തവണ ചെയ്താൽ കൊതുകുകൾ ഇല്ലാതാവുന്നതിന് സഹായിക്കും.

ബിയർ ഉപയോഗിച്ച് കൊതുകിനെ തുരത്താം. മുറിയിൽ ഒരു ബോട്ടിൽ ബിയർ വെച്ചാൽ കൊതുകു വരില്ല.ബിയറിന്റെ മണം കൊതുകുകൾക്ക് സഹിക്കാൻ കഴിയില്ല.അതുപോലെ കൊതുകിനെ അകറ്റി നിർത്താൻ തുളസികൾ സഹായിക്കും. തുളസിനീര് വീട്ടിൽ തളിച്ചും വീടിനു ചുറ്റും തുളസി നട്ടുപിടിപ്പിച്ചും കൊതുകുകളെ തുരത്താവുന്നതാണ്.