ആട്ടിൻ കരളിന് സമാനമായ പോഷകങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷിൽ ലേഡീസ് ഫിംഗർ എന്നറിയപ്പെടുന്ന വെണ്ടയ്ക്ക ഏറെ പോഷകസമൃദ്ധമായ പച്ചക്കറിയാണ്. പ്രോട്ടീനും ഇരുമ്പും ധാരാളമുള്ള വെണ്ടയ്ക്ക ആട്ടിറച്ചിക്കു തുല്യമാണ് എന്ന് പഴമക്കാർ പറഞ്ഞിരുന്നു.
1) വെണ്ടയ്ക്ക ശരീരത്തിലെ ഷുഗറിൻ്റെ ആഗിരണനിരക്ക് കുറച്ച് രക്തത്തിലെ പഞ്ചസാര നിരക്കിനെ സ്ഥിരമായി നിലനിർത്തുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ഗുണകരമാണ്.
2) ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്നു .ചെറുകുടലിലെ ശരീരസൗഹൃദബാക്ടീരിയകൾ വൈറ്റമിൻ ബി കോംപ്ലക്സിൻ്റെ സംസ്കരണത്തിന് സഹായിക്കുന്നവയാണ്.
3)വെണ്ടയ്ക്കയിൽ ധാരാളം ബീറ്റാകരോട്ടിനുകളുണ്ട് .ഇത് തിമിരത്തിന് ഉള്ള സാധ്യത കുറയ്ക്കും.
ഒരു ഓറഞ്ചിൽ ഉള്ള വിറ്റാമിൻ സിയുടെ 7 ഇരട്ടി ,കാരറ്റിലെ വിറ്റാമിൻ എയുടെ 4 ഇരട്ടി, പാലിലെ കാത്സ്യത്തിന്റെ നാലിരട്ടി, ഏത്തപ്പഴത്തിലെ പൊട്ടാസിയത്തിൻ്റെ മൂന്നിരട്ടി,യോഗർട്ടിലെ പ്രോട്ടീൻ്റെ രണ്ടിരട്ടി… ഇത്ര പോഷകമൂല്യമുള്ള പച്ചക്കറിയാണ് മുരിങ്ങ.പൂവ്, ഇല, കായ്, തടി ,തൊലി തുടങ്ങി മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്. എങ്കിലും വളരെ സാധാരണയായി ഉപയോഗിക്കുന്നത് മുരിങ്ങയിലയാണ്.
1) മുരിങ്ങയില നീര് പാലിൽ ചേർത്ത് കൊടുത്താൽ കുട്ടികൾക്ക് നല്ല ആരോഗ്യം ലഭിക്കും.
2) രക്തസമ്മർദ്ദം നിയന്ത്രണവിധേയമല്ലാത്തവർ പതിവായി മുരിങ്ങയില തോരൻ വെച്ചു കഴിക്കുക. നല്ല ഫലം കിട്ടും.
3) കാൽമുട്ടിലെ നീര് വലിയാൻ മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുരട്ടുക.
മുഖം എന്താ പാവയ്ക്കാനീര് കുടിച്ചപോലെ എന്ന് പ്രസാദരഹിതമായ മുഖം കണ്ടാൽ ചോദിക്കാറുണ്ട്. അത്ര കയ്പ്പേറിയ ഒരു പച്ചക്കറിയാണ് നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന പാവയ്ക്ക.പക്ഷേ, രുചിയിലെ ഈ കയ്പ് കണക്കാക്കേണ്ട കാര്യമില്ല. പോഷകഗുണത്തിൽ അത്രയേറെ മുമ്പിലാണ് പാവയ്ക്ക. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്.
1) ബിറ്റർ ഗാർഡ്, ബിറ്റർ സ്ക്വാഷ് എന്നൊക്കെ ഇംഗ്ലീഷിൽ അറിയപ്പെടുന്ന പാവയ്ക്ക നമ്മുടെ നാട്ടിൽ പണ്ടുമുതലേ പ്രമേഹരോഗികൾക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പാവയ്ക്കയിൽ ഇൻസുലിൻ്റെതിനു സമാനമായി പ്രവർത്തിക്കുന്ന രാസഘടകങ്ങൾ ഉണ്ടെന്നും ഇവ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് കുറയ്ക്കുമെന്നും വാദങ്ങളുണ്ട്. എങ്കിലും പാവയ്ക്ക അടിസ്ഥാനമാക്കിയുള്ള നാട്ടു ചികിത്സകൾ പ്രമേഹരോഗികൾക്ക് നിർദ്ദേശിക്കാറുണ്ട്.
2) വായ്പ്പുണ്ണ് അഥവാ മൗത്ത് അൾസർ മാറാൻ പാവയ്ക്കാ നീരിൽ പഞ്ചസാര ചേർത്ത് കവിൾക്കൊള്ളുക.
3) പാവലില ഇടിച്ചുപിഴിഞ്ഞ് അരസ്പൂൺ നീരിൽ അൽപം മഞ്ഞൾപൊടി ചേർത്ത് സേവിച്ചാൽ കുട്ടികളുടെ ഓക്കാനവും ഛർദ്ദിയും ശമിക്കും.
4) പല്ലി കടിച്ചത്, തേൾ കുത്തിയത് എന്നിവ മൂലമുണ്ടാകുന്ന നീറ്റലിനും വേദനയ്ക്കും വിഷത്തിനും പാവലില അരച്ചുപുരട്ടുന്നത് ആശ്വാസകരമാണ്.