മുടി വളരുവാൻ ഉലുവ കൊണ്ടൊരു അടിപൊളി സൂത്രം
ആണിനായാലും പെണ്ണിനായാലും നല്ല നീളൻ മുടി വേണം എന്നത് വലിയ ആഗ്രഹമാണ്,പലപ്പോഴും ഇത് സാധിക്കില്ല എന്ന് മാത്രമല്ല കാലാവസ്ഥയുടെയും ഭക്ഷണ രീതിയുടെയും ,ഷാമ്പൂ ഉപയോഗത്തിന്റെയും എല്ലാം ഫലമായി ഉള്ള മുടി ചെറു പ്രായത്തിൽ തന്നെ പോവുകയാണ് ചെയ്യുന്നത്.പല തരത്തിലുള്ള എണ്ണകൾ വാങ്ങി തേച്ചാലും ഫലം ചെയ്യണമെന്നില്ല.
മുടി കൊഴിയുന്നതിന് ഒരു പ്രധാന കാരണം തലയിലെ താരൻ ആണ്.തലയിൽ നിന്നും താരൻ ഒഴിവാക്കിയാൽ ,മുടി കൊഴിച്ചിൽ ഒരു പരിധി വരെ ഇല്ലാതാക്കാം.തലയിലെ താരൻ കളഞ്ഞു മുടി തഴച്ചു വളരുവാൻ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഉലുവ മതി എന്ന് വീഡിയോയിലൂടെ കാണിച്ചു തരുകയാണ് രൂപ ശരത്ബാബു.
മുടിയുടെ നീളം കൂട്ടുവാൻ ഉലുവയെ പല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കും.അങ്ങനെ ഉപയോഗപെടുത്തിയതിലൂടെ കാൽ മുട്ടുവരെ മുടി വളർന്നു നിൽക്കുന്നത് തെളിവായും കാണാം.മുടി വളരുവാൻ വേണ്ടി ചെയ്യാനുള്ളത് ചെയ്തിട്ട് ഷാംപൂ ഉപയോഗിച്ച് അതിന്റെ ഗുണം കളയുകയാണ് സാധാരണ ചെയ്യുന്നത്.ഉലുവ കൊണ്ട് എങ്ങനെ താരൻ ഒഴിവാക്കി മുടി വളർത്താം എന്നറിയുവാനായി വീഡിയോ കണ്ടു നോക്കൂ.