രാജ്യത്ത് ശക്തമായ പ്രതിക്ഷേധ പടരിപാടികളും പ്രക്ഷോപങ്ങളും നടക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിൽ ഉറച്ചു തന്നെ നിൽക്കുമെന്ന് വാരണാസിയിൽ ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പൗരത്വ നിയമ ഭേദഗതിയും ആർട്ടിക്കിൾ 370 റദ്ദാക്കിയതുമൊക്കെ രാജ്യത്തിൻറെ താല്പര്യത്തിനു അനുസരിച്ചാണ്.അതിനാൽ അതിൽ നിന്നും പിന്നോട്ട് പോകില്ല.അതിൽ തന്നെ ഉറച്ചു നിൽക്കുവാനാണ് തീരുമാനം.എന്ത് തന്നെ സമ്മർദ്ദം ഉണ്ടായാലും ശരി തീരുമാനത്തിൽ മാറ്റമുണ്ടാകില്ല എന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ പണി എത്രയും വേഗം തുടങ്ങും.ക്ഷേത്ര നിർമാണത്തിന്റെ അധികാരികളായ ട്രസ്റ്റ് വളരെ വേഗത്തിൽ പ്രവർത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.