സ്വന്തം ജീവിതത്തിൽ ഉയർച്ച ലഭിക്കുന്നതിനായി ധാരാളം കഷ്ടപ്പെടുന്നവരാണ് എല്ലാവരും. സ്വദേശത്തും വിദേശത്തുമായി നിരവധി ജോലികൾ ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാറില്ല. അതുപോലെ ജോലി ലഭിക്കാതെ അലയുന്ന വ്യക്തികൾക്ക് പ്രചോദനമേകുന്നതോടൊപ്പം എങ്ങനെ വിജയം ലഭിക്കാമെന്നും ഇവിടെ അവതരിപ്പിക്കുന്നു
വയനാട് ചെന്നിലോട് സ്വദേശിയായ പി സി മുസ്തഫയ്ക്ക് ചെറുപ്പത്തിൽ അധികം സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളായിരിക്കും ഇത്തരത്തിലാക്കിയത്. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ആറാം ക്ലാസിൽ പരീക്ഷയ്ക്ക് തോറ്റതോടെ പിതാവിന്റെ കൂടെ അദ്ദേഹത്തിനും കൂലിപ്പണിക്ക് പോകേണ്ടതായി വന്നു .
എന്നാൽ വിധി അവിടംകൊണ്ട് തീർന്നില്ല. സ്വന്തമായുള്ള കഠിന പരിശ്രമത്തിലൂടെ അദ്ദേഹം വിജയം കൈവരിച്ചു. ഇന്ന് ആയിരം കോടി ടേണോവറുള്ള ഐഡി ഫ്രഷ് ഫുഡ് കമ്പനിയുടെ ഉടമയാണ് മുസ്തഫ.
ഉയർന്ന നിലവാരത്തിലെത്തിയ ഇദ്ദേഹം ഒരു മലയാളി ആണെന്ന് പറയുന്നത് നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. മറ്റുള്ളവർ നിങ്ങൾക്ക് കഴിയില്ലയെന്നു പറയുന്നിടത്ത്നിന്നുതന്നെ തുടങ്ങി, ദൃഢനിശ്ചയത്തോടെ വിജയം കൈവരിച്ച് കാണിക്കണം. ഇത്തരത്തിലുള്ള വ്യക്തികളുടെ ജീവിതമാതൃക ഇതിനു പ്രചോദനമായിരിക്കും. പരാജയത്തെ ഭയക്കുന്ന ഒരു മനസ്സല്ല വേണ്ടത്, മറിച്ച് ആത്മവിശ്വാസത്തോടെ വേണം കാര്യങ്ങൾ ചെയ്യുവാൻ. ഇത്തരത്തിൽ ബിസിനസിൽ ശോഭിക്കാൻ താൽപര്യമുള്ളവർക്ക് ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.