Advertisement
വീഡിയോ

വണ്ടി ഇടിച്ചു വീണ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സഹായം ചോദിച്ചോടുന്ന അമ്മ നായ

Advertisement

ഫിലിപ്പീൻസിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ലോകത്തിന്റെ കണ്ണീരായി മാറുന്നത്.വാഹനമിടിചു കിടക്കുന്ന ഒരു നായ ,അതിനു സമീപത്തായി കുറച്ചു കൊണ്ട് ഓടി നടക്കുന്ന അമ്മ നായ ഇതാണ് വീഡിയോയിൽ ഉള്ളത്.അവിടെ നിന്നിരുന്ന ആരോ മൊബൈലിൽ പകർത്തി ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.അങ്ങനെ ആണ് സംഭവം പുറംലോകം അറിയുന്നത്.

mother dog crying for help her puppy

കുരച്ചു കൊണ്ട് മറ്റു വാഹനങ്ങളുടെ പുറകെ ഓടുന്ന അമ്മ നായയുടെ രംഗം ആരുടേയും മനസ്സലിയിക്കുന്നതാണ്.കുറച്ചു കാലമായി ഈ ‘അമ്മ നായയും കുഞ്ഞും ഈ തിരുവിലെ സ്ഥിരം ആളുകൾ ആയിരുന്നു.കുഞ്ഞിന് വേണ്ടി ഭക്ഷണത്തിനായി പുറത്തേക്ക് പോയ സമയത്താണ് ഏതോ വാഹനം നായ കുഞ്ഞിനെ ഇടിച്ചു തെറിപ്പിക്കുന്നത്‌.അതിനു ശേഷം അവിടെ എത്തിയ അമ്മ നായ കുഞ്ഞു നായയുടെ അരികിൽ പോവുകയും ശേഷം കരഞ്ഞു കൊണ്ട് മറ്റു വാഹനങ്ങളുടെപുറകെ ഓടുകയുമാണ് ചെയ്തത്.എങ്കിലും ആരും നായക്കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല.തുടന്ന് നായക്കുട്ടി അവിടെ കിടന്നു മരിക്കുകയും ചെയ്തു.ഈ വീഡിയോ എടുക്കുന്ന സമയത്തു ആ നായക്കുട്ടിയെ സഹായിച്ചിരുന്നെകിൽ അത് രക്ഷപെട്ടേനെ എന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നു.

Advertisement
Advertisement