Advertisement
വാർത്ത

നിൽക്കുന്നിടത്ത് നിൽക്കാൻ പറഞ്ഞത് പ്രധാനമന്ത്രി. അതിന് പുല്ലുവില കൽപ്പിക്കാത്ത അനുയായി

Advertisement

ബി.ജെ.പി.പ്രസിഡൻ്റ് സുരേന്ദ്രൻ ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയെ വിമർശിച്ചു മുൻ എംപി യും സിപിഎം നേതാവുമായ എംബി രാജേഷ്.അമ്മക്ക് അന്ത്യ ചുംബനം നൽകുവാനാകാതെ മക്കൾ ബാംഗ്ലൂരിൽ കഴിയുന്ന വാർത്തയോടൊപ്പം ആയിരുന്നു വിമർശനം രേഖപ്പെടുത്തിയത്.ബിജെപി പ്രസിഡന്റ് കോഴിക്കോട് നിന്നും തിരുവനന്തപുരം വരെയായിരുന്നു യാത്ര ചെയ്തത്.പ്രതേക അനുമതിയോട് കൂടി ആയിരുന്നു യാത്ര എന്നായിരുന്നു വിശദീകരണം.പത്ര സമ്മേളനം നടത്തുവാനായി ആയിരുന്നു കോഴിക്കോട് നിന്നും തിരുവനന്ത പുരത്തേക്ക് യാത്ര നടത്തിയത്.

നിൽക്കുന്നിടത്ത് നിൽക്കാൻ ആയിരുന്നു പ്രധാന മന്ത്രിയുടെ ആഹ്വാനം.ഈ ആഹ്വാനം അനുസരിച്ചു ഇത്രയും ദിവസം സുരേന്ദ്രൻ കോഴിക്കോട് ഉള്ള വീട്ടിൽ തന്നെ ആയിരുന്നു.മരിച്ചു പോയ സ്വന്തം അമ്മയെ അവസാനമായി ഒരു നോക്കു കാണാനാവില്ലെന്നറിഞ്ഞിട്ടും ലോക്ക് ഡൗൺ ലംഘിക്കാത്ത മക്കളുടെ മുമ്പിലാണ് ഈ ധാർഷ്ട്യത്തിൻ്റെ കാറോട്ടം എന്നും എംബി രാജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രുപം താഴെ നൽകുന്നു

ലോക്ക് ഡൗൺ മൂലം അമ്മയെ അവസാനമായി കാണാൻ കഴിയാത്ത മക്കളെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന വാർത്ത ഇന്നത്തെ പത്രത്തിൽ.അപ്പോഴാണ് ഇന്ന് ടിവിയിൽ വേറൊരു വാർത്ത.ബി.ജെ.പി.പ്രസിഡൻ്റ് ലോക്ക് ഡൗൺ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് പാഞ്ഞെത്തിയിരിക്കുന്നു. അത്യാവശ്യമുള്ളതുകൊണ്ട് പ്രത്യേകം അനുമതി വാങ്ങിയാണ് വന്നതെന്ന് ന്യായീകരണം. പാഞ്ഞ് വന്നത് വായു ഗുളിക വാങ്ങാനല്ല. പത്രസമ്മേളനം നടത്താൻ .എന്നു വെച്ചാൽ രാഷ്ട്രീയം പറയാൻ. നിൽക്കുന്നിടത്ത് നിൽക്കാൻ പറഞ്ഞത് പ്രധാനമന്ത്രി. അതിന് പുല്ലുവില കൽപ്പിക്കാത്ത അനുയായി. നിയമം തങ്ങൾക്ക് ബാധകമല്ല എന്ന ധാർഷ്ട്യം.
മരിച്ചു പോയ സ്വന്തം അമ്മയെ അവസാനമായി ഒരു നോക്കു കാണാനാവില്ലെന്നറിഞ്ഞിട്ടും ലോക്ക് ഡൗൺ ലംഘിക്കാത്ത മക്കളുടെ മുമ്പിലാണ് ഈ ധാർഷ്ട്യത്തിൻ്റെ കാറോട്ടം. കഷ്ടം!

Advertisement
Advertisement