ഇന്ന് ഫോട്ടോ ഷൂട്ടുകൾ വളരെ അധികം പോപ്പുലർ ആണ്.സേവ് ദി ഡേറ്റ് മുതൽ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിൽ വരെ വിവിധ തരത്തിലുള്ള വെറൈറ്റികൾ നമുക്ക് കാണുവാനായി സാധിക്കും.ഇവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യും.അങ്ങനെ വൈറൽ ആയിരിക്കുകയാണ് ലിലിക യുടെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട്.വൈറൽ ആവാൻ കാരണം ലിലിക ഒരു നായ ആണ്.ഈ ചിത്രങ്ങൾ പുതിയത് അല്ല 2016 ലെ ആണ്.സോഷ്യൽ മീഡിയയിൽ പക്ഷെ ഇപ്പോൾ ആണ് വൈറൽ ആയിരിക്കുന്നത്.
തന്റെ കാണാ കൺമണിയെ സ്വീകരിക്കുന്നതിന് മുൻപ് ഉള്ള കുറച്ചു ഓർമ്മകൾ ഫോട്ടോ ആയി സൂക്ഷിക്കുക എന്നത് കൊണ്ടാണ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുകൾക്ക് പ്രാധാന്യം അർഹിക്കുന്നത്.ബ്രസീലിയൻ ഫോട്ടോഗ്രാഫർ ആയ അന്ന പോൽ ഗ്രില്ലോ ആണ് ഇത്തരത്തിൽ ഒരു വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് നടത്തിയത്.
അന്നയുടെ സുഹൃത്തിന്റെ നായ ആണ് ഈ നിറവയറുമായി നിൽക്കുന്ന അമ്മ.മനുഷ്യരെ പോലെ തന്നെ എങ്ങനെ വേണമെങ്കിലും പോസ്സ് ചെയ്യുവാൻ റെഡി ആണ് ലിലികയും.ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ പിറ്റേ ദിവസം ലിലിക 5 കുട്ടികളെ പ്രസവിക്കുകയും ചെയ്തിരുന്നു.ലിലികയും കുട്ടികളും ആയി ഇരിക്കുന്ന ഫോട്ടോയും അന്ന് ഷെയർ ചെയ്തിരുന്നു.
2016 ലെ സംഭവം ആണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ആണ് വൈറൽ ആയത്.എന്തയാലും ലിലികയുടെ കുറച്ചു ഫോട്ടോസ് കാണാം നമുക്ക്.