കോവിഡ് പഞ്ചാത്തലത്തിൽ മാസ്ക്ക് എന്നത് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. സാമൂഹിക വ്യാപനം മൂലം മാസ്ക്കിടാത്തവരിൽ നിന്ന് പിഴ ഈടാക്കലും കൂടി തുടങ്ങിയപ്പോൾ മാസ്ക്കിന്റെ ഡിമാന്റ് അങ്ങേയറ്റം വർദ്ധിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാസ്ക് നിർമാണത്തിലൂടെ ഒരു കുടുംബം ലക്ഷങ്ങൾ സമ്പാദിക്കുന്നതും.
വീട്ടിലെ തയ്യിൽ മെഷീൻ ചവിട്ടി ജീവിതം പുലർത്തുകയായിരുന്ന മലപ്പുറത്തെ ഒരു കുടുംബം മാസ്ക് തയ്ച്ച് നൽകി കോവിഡ് വരുത്തിയ ആഘാതം കോവിഡ് കൊണ്ട് തന്നെ നികത്തി. തുണികൾക്കും മറ്റും കടകളെ ആശ്രയികാതെ വീട്ടിലെ തുണികൾ കൊണ്ട് വളരെയധികം ചിലവ് കുറച്ചാണ് ഇവർ മാസ്ക് നിർമിക്കുന്നത് .
ഇതൊന്നും മാസ്കിന്റെ ഗുണമേന്മയെ ഒട്ടും തന്നെ ബാധിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത, മാസ്ക്ക് രണ്ടു ലയറുകളായി സുരക്ഷിതത്വത്തോടെ ആണ് നിർമിക്കുന്നത്. സ്വന്തമായി തയ്യൽ മെഷീൻ ഉള്ളർക്ക് ഇതുപോലെ മാസ്ക് നിർമിച്ചു ചിലവ് കുറച്ച് ലാഭം നേടാം എന്നാണ് ഈ കുടുംബം നമ്മെ പഠിപ്പിക്കുന്നു.അപ്പോൾ വീട്ടിൽ സ്വന്തമായി തയ്യൽ മെഷീൻ ഉള്ളവരൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.