Advertisement
വാർത്ത

മാസ്കിനും മറ്റു അവശ്യ സാധനങ്ങൾക്കും അമിത വില ഈടാക്കിയാൽ കർശന നടപടി

Advertisement

കേരളത്തിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടു കൂടി മാസ്കുകളുടെയും മറ്റു അവശ്യ സാധനങ്ങളുടെയും ആവശ്യം വർധിച്ചു.മാസ്കുകളും സാനിറ്ററൈസുകളും അന്യോഷിച്ചു കൂടുതൽ ആളുകൾ വന്നതോട് കൂടി ചില വ്യാപാരികൾ ഇവക്ക് കൂടുതൽ വില ഈടാക്കുന്നതായി പരാതി ഉയരുന്നുണ്ട്.

മൂന്ന് രൂപ മുതൽ അഞ്ചു രൂപ വരെ മാത്രം ഈടാക്കി വിറ്റു കൊണ്ടിരുന്ന സർജിക്കൽ മാസ്ക്കിനു ഇപ്പോൾ അഞ്ചിരട്ടി വിലയാണ് പലരും വാങ്ങുന്നത്.ശരീര താപനില അളക്കുവാൻ ഉപയോഗിക്കുന്ന ലേസർ ഡിവൈസിനു ഇപ്പോൾ ഇരട്ടിയോളം വില ആണ് ഉയർന്നിരിക്കുന്നത്.

മൊത്ത കച്ചവടക്കാർ മാസ്കുകളും മറ്റും പൂഴ്ത്തി വെച്ചിരിക്കുന്നതിനാൽ ആണ് ഇത്തരത്തിൽ കിട്ടാത്ത അവസ്ഥ വന്നത് എന്നാണു ചില ഷോപ് ഉടമകൾ പറയുന്നത്.ഇത്തരത്തിൽ അമിത വില ഈടാക്കുന്നവരും പൂഴ്ത്തി വെക്കുന്നവരും ചെയ്യുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന രീതി ആണ്.

ആരെങ്കിലും വിലയും മറ്റും ചോദ്യം ചെയ്താൽ നൽകിയ മാസ്കും ബില്ലും വാങ്ങി വെക്കുക ആണ് പലരും ചെയുന്നത്.ഇത്തരത്തിൽ അമിത വില ഈടാക്കുന്നവരെക്കതിരെ കർശന നടപടി സ്വീകരിക്കാൻ തന്നെ ആണ് ഗവർമെന്റിന്റെ തീരുമാനം.

മാസ്ക് ഉൾപ്പടെ ഉള്ള ആവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്ക് ലീഗൽ മെട്രോളജി വകുപ്പിനെ ബന്ധപ്പെടാവുന്നതാണ്.

Advertisement
Advertisement