ഇതൊന്നു പരീക്ഷിച്ചു നോക്കൂ ഏതു മാവും കായ്ക്കും
എല്ലാത്തരം പഴവർഗങ്ങളും ഇഷ്ടപ്പെടുന്ന കേരളീയർക്ക് മാങ്ങയോട് ഒരു പ്രത്യേക താൽപര്യമാണ്. മാങ്ങ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. കേരളത്തിൽ വിവിധയിനം മാങ്ങകൾ ലഭിക്കുന്നതിനാൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണിത്. ഒരു മാവെങ്കിലും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. എന്നാൽ ഇത്തരം മാവുകൾ ഫലം നൽകുന്നത് ഒരു പക്ഷേ പലതരത്തിലായിരിക്കും. ധാരാളം വളം ഉപയോഗിച്ചാലും
സീസണിൽപോലും ഒന്നു രണ്ടു മാങ്ങ മാത്രം നൽകുന്ന മാവുകളുണ്ട്. അതുപോലെ മാവിൽ പൂവിട്ടതിനുശേഷം കായ്ക്കാതെ, പൂക്കൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നാണ് ഇവിടെ പറയുന്നത്.
ചെറിയ വിദ്യകളിലൂടെ നമുക്ക് നിറയെ ഫലങ്ങൾ നൽകുന്ന മാവാക്കി ഇതിനെ മാറ്റിയെടുക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു പുതിയ മാവ് വെച്ച് കഴിഞ്ഞാൽ അതിനു നന്നായി വെള്ളം ഒഴിച്ചുകൊടുക്കണം .ചില മാവുകൾക്ക് ശരിയായ രീതിയിൽ വെള്ളം ലഭിക്കാത്തതിനാലാണ് പൂർണ്ണ വളർച്ചയെത്താത്ത ത്. അതുപോലെ തന്നെ ചിലസ്ഥലങ്ങളിൽ മാവിന് ദിവസവും രണ്ടു നേരമെങ്കിലും നനച്ചു കൊടുക്കേണ്ടി വരാറുണ്ട്.ഇതിനായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് മാവിന് പുക കൊള്ളിയ്ക്കുകയെന്നത്. ഇതിനു വേണ്ടി മാവിന്റെ താഴെ കരിയിലയും മറ്റും കൂട്ടിയിട്ട് കത്തിക്കണം. മറ്റൊന്ന് മാവിൽ പൂവിടുന്ന സമയത്ത് വെള്ളത്തിന്റെയും
വളത്തിന്റെയും അളവ് കുറയ്ക്കുകയും, അതിനുശേഷം കായ്ച്ച് കഴിഞ്ഞാൽ ഇതിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യാം. ഇതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടത് വീട്ടിൽ നമ്മൾ തയ്യാറാക്കുന്ന ജൈവവളം തന്നെ ഉപയോഗിക്കണം. ഇത്തരം പ്രക്രിയകളിലൂടെ നല്ല വിളവ് നമുക്ക് മാവിൽനിന്നു ലഭിക്കും.