വീടുകളിൽ തുണിത്തരങ്ങൾ അധികമാകുന്നതോടുകൂടി ആശങ്കവർദ്ധിക്കുന്നത് അലമാരയുടെ കാര്യത്തിലാണ്. പഴയതും പുതിയതുമായ വസ്ത്രങ്ങൾ ഒരേ അലമാരയിൽ കുത്തിനിറച്ച് വയ്ക്കുന്നതുകൊണ്ട് അർത്ഥമില്ല .എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോളായിരിക്കും എല്ലാവസ്ത്രങ്ങളും തിങ്ങിനിറച്ചു വച്ചിരിക്കുന്നതിനാൽ അവ തിരയാൻ ബുദ്ധിമുട്ട് നേരിടുന്നത്. കൃത്യമായി വസ്ത്രങ്ങൾ അടുക്കിവെച്ചാൽ എത്ര എളുപ്പമാണ് എവിടേക്കെങ്കിലും പോകുന്നനേരത്ത് വസ്ത്രങ്ങൾ തിരയുന്നതിനുവേണ്ടി അല്ലേ?
നിത്യം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഒതുക്കിവെക്കാൻവേണ്ടി ഒരു കിടിലൻ വിദ്യായായിട്ടാണ് വന്നിരിക്കുന്നത് . എല്ലാവരുടെയും വീടുകളിൽ അരി മുതലായ ഉൽപ്പന്നങ്ങൾ ലഭിക്കുന്ന കട്ടിയുള്ള ഇടത്തരം വലിപ്പത്തിൽ ചെറിയ ചാക്ക് സഞ്ചികൾ ഉണ്ടായിരിക്കുമല്ലോ. അവ ഉപയോഗിച്ചാണ് ,മടക്കിവെക്കുന്ന തുണിത്തരങ്ങൾ ഒതുക്കിവെക്കാനുള്ള സൂത്രവിദ്യ നാം നിർമ്മിക്കുന്നത്. കൂടാതെ സഞ്ചിയിലേക്ക് തുന്നിചേർക്കുന്നതിനുവേണ്ടി പഴയ തുണികളുണ്ടെങ്കിൽ ഉത്തമമായിരിക്കും.8 മുതൽ 12 ചുരിദാർ വരെ എളുപ്പത്തിൽ വൃത്തിയായിമടക്കി ഈ കുട്ടയിൽ ഒതുക്കിവയ്ക്കാവുന്നതാണ് . സാരി, ചെറുവക വസ്ത്രങ്ങൾ, തുണിത്തരങ്ങൾ ഇവയെല്ലാം നിത്യം ഉപയോഗിക്കുന്നതിനാൽ അവയും സൂക്ഷിക്കാവുന്നതാണ്.
മേൽപ്പറഞ്ഞ സഞ്ചിയുടെ ഇരുഭാഗങ്ങളും വെട്ടിയതിനുശേഷം, അതിലേക്ക് പഴയസാരിയുടെ തുണി ഘടിപ്പിക്കുക. ഇതിലേക്കാണ് നാം വസ്ത്രങ്ങൾ അടുക്കിവെക്കുന്നത്. കട്ടിലിൻ്റെ അടിവശം,റൂമുകളുടെ അരികത്ത് ഒതുക്കി ഇവ സ്റ്റോറേജായും ഉപയോഗിക്കാവുന്നതാണ്. വലിപ്പക്കുറവുള്ള റൂമുകളിൽ അലമാരികൾ അധികമിടുന്നത് പ്രായോഗികമല്ല. അതിനാൽ ഇത്തരം നുറുങ്ങു വിദ്യകൾ ഉപയോഗിച്ചാൽ മനോഹരമായി വസ്ത്രങ്ങൾ അടുക്കിവെക്കാവുന്നതാണ് . സ്ഥിരം ഉപയോഗിക്കുന്നതിനാൽ ചിതൽപോലുള്ളവ ഇത്തരം സ്റ്റോറേജുകളിൽ വരുവാൻ സാധ്യതയില്ല .ഓൺലൈൻ സൈറ്റുകളിൽനിന്നും നാം വാങ്ങിക്കുന്ന ഓർഗനൈസർ ഉപയോഗിക്കുന്നതുപോലെ ഈ ച വിദ്യയും ഇപ്രകാരം ഉപയോഗിക്കാവുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ ഇവ നിർമ്മിക്കേണ്ട കൃത്യമായ അളവുകളും വസ്തുക്കളും നൽകിയിട്ടുണ്ട് .എല്ലാവർക്കും വീഡിയോയിൽ വിശദീകരിക്കുന്നതനുസരിച്ച് ഈ ഓർഗനൈസർ നിർമ്മിക്കാവുന്നതാണ്.