Advertisement
വാർത്ത

കോവിഡ് രോഗം മഹാരാഷ്ട്രയിൽ പിടിമുറുക്കുന്നു- ആശങ്കയോടെ ഡോക്ടർമാർ

Advertisement

ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 447 ആണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ കോവിഡ് ബാധയെത്തുടർന്ന് മാത്രം മരിക്കുന്നവരുടെ എണ്ണം ഇപ്പോൾ ഇവിടെ വർധിച്ചുവരികയാണ്. പ്രമേഹം,അമിത രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഒന്നുമില്ലാതെ വൈറസ് ബാധയെത്തുടർന്ന് മാത്രം 26 ശതമാനം ആളുകളാണ് മഹാരാഷ്ട്രയിൽ മരണമടഞ്ഞത്.യുവതി യുവാക്കളിലാണ് കൂടുതൽ രോഗമുക്തി കാണപ്പെടുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് മരണമടഞ്ഞതിൽ ഏറെയും പ്രായമായവരാണെന്നും കണക്കുകൾ പറയുന്നു.

വൈറസ് ബാധയെത്തുടർന്ന് യുവാക്കളിലുള്ള മരണനിരക്ക് നിരീക്ഷിച്ചുവരികയാണ്. എന്നാൽ ഇതിന്റെ കാരണം അമിതമായ മദ്യപാനവും,പുകവലിയും അതേതുടർന്നുള്ള കരൾ രോഗങ്ങളുമാണോയെന്ന പരിശോധനയിലാണ് ഇപ്പോൾ ഡോക്ടർമാർ. എന്നാൽ ഈ സാഹചര്യത്തിലാണ് മറ്റ് രോഗങ്ങൾ ഒന്നുംതന്നെ ഇല്ലാതെ കോവിഡ് ബാധയെത്തുടർന്ന് മാത്രം ആളുകൾ മരിക്കുന്നത്. വലിയൊരു ആശങ്കയാണിത്‌

സൃഷ്ടിക്കുന്നത്.ഇതോടൊപ്പം ക്വാറന്റൈനിൽ കഴിയേണ്ടി വരുമോയെന്ന ആളുകളുടെ പേടിയെ തുടർന്ന്, കൂടുതൽ വിവരങ്ങൾ ഡോക്ടർമാരെ അറിയിക്കാത്ത സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത് . എന്നാൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു.

image courtesy :  India Today

Advertisement
Advertisement