Advertisement
ഇന്റര്‍നെറ്റ്

ഗൾഫിൽ നിന്ന് പകുതി നിരക്കിൽ ഇന്ത്യയിലേക്ക് പറക്കാം

Advertisement

ദുബായ്: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കിൽ വൻ ഇളവുകളുമായി എമിറേറ്റ്സ് എയർലൈൻസ്. തിരുവന്തപുരം, കൊച്ചി ഉൾപ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സിൽ കുറഞ്ഞ നിരക്കിലുള്ള വൺവേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേർപകുതിയായി.എയർ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളിൽ നിരക്ക് കുത്തനെ ഉയർന്നിരിക്കുമ്പോളാണ് എമിറേറ്റ്സിന്റെ വമ്പൻ ആനുകൂല്യം.

ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവർക്കാണ് ആനുകൂല്യം. സെപ്റ്റംബർ 30 വരെ ഈ നിരക്കിൽ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 ദിർഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിർഹമാകും. 800 ദിർഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്പോൾ 550 ദിർഹം.

ഹൈദരാബാദിലേക്ക് 700 ദിർഹം. അടുത്തമാസം 550. ബെംഗളുരു 900 ദിർഹം. അടുത്തമാസം 560. എന്നാൽ ചെന്നൈയിലേക്ക് ഈ മാത്രമാസമാണ് യാത്രാനിരക്ക് കുറവ്. 570 ദിർഹത്തിന് പോകാം. അടുത്തമാസമാകുമ്പോൾ 710 ദിർഹമാകും. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ടുമാസവും തുല്യനിരക്കാണ്. മുംബൈ-460, ഡൽഹി-500, കൊൽക്കത്ത-750 എന്നിങ്ങനെയാണ് നിരക്ക്.

Courtesy:Ayyada.in

Advertisement
Advertisement