ഒരു കേരള വീടിന്റെ പുതിയ പ്ലാൻ .ഇതിന് രണ്ട് നിലകളുണ്ട്, 833 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 2 കിടപ്പുമുറികളും അതിനോടൊപ്പം അറ്റാച്ച്ഡ് ബാത്ത്റൂമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വീടിന്റെ രൂപകൽപ്പനയാണ് ശ്രദ്ധ ആകർഷിക്കുന്ന ആദ്യത്തെ കാര്യം. വ്യത്യസ്ത ആകൃതിയിലുള്ള മൂന്ന് മേൽക്കൂരകൾ ആണ് ഈ വീടിനുള്ളത്. പല ആധുനിക വീടുകളിൽ നിന്നും വ്യത്യസ്തത നില നിർത്തുവാൻ ഈ വീടിന് സാധിക്കുന്നു.
ജനാലകൾക്ക് ഭിത്തിയോട് ചേർന്ന് നിൽക്കുന്ന രൂപ ഭംഗി ആണ്, മാത്രമല്ല എല്ലാ രൂപകൽപ്പനയും കുറ്റമറ്റ രീതിയിൽ കൂടിച്ചേരുന്നു. ചരിവ് മേൽക്കൂര നല്ല കാഴ്ച തന്നെ നൽകുന്നു . ഒരു പൂന്തോട്ടത്തിനൊപ്പമോ അല്ലാതെയോ ഈ വീട് അതി മനോഹരമാണ്.താഴത്തെ നില ഉൾപ്പെടെ വീടിന്റെ പല ഭാഗങ്ങളും ചരിഞ്ഞ മേൽക്കൂര ആണ് . ചരിഞ്ഞ മേൽക്കൂര വാഗ്ദാനം ചെയ്യുന്ന ഉയരവും സൗന്ദര്യവും വേറെ ലെവലാണ്.
താഴത്തെ നില ചെറിയ സിറ്റ് ഔട്ട്ൽ നിന്നും ആരംഭിക്കുകയും നിങ്ങളെ വീടിന്റെ ഉള്ളിലേക്ക് നയിക്കുകയും ചെയ്യും.സിറ്റ് ഔട്ട് കഴിഞ്ഞാൽ ആദ്യ സ്ഥലം ഒരു പ്രത്യേക സ്വീകരണമുറിയാകും. ഒരു സാധാരണ വീട്ടിൽ നിന്ന് വ്യത്യസ്തമായി, ഡൈനിംഗ് ഏരിയ വീടിന്റെ നടുവിൽ അല്ല സ്ഥിതി ചെയ്യുന്നത്.അടുക്കള ഡൈനിംഗ് റൂമുമായി നേരിട്ട് ബന്ധിപ്പിചിരിക്കുന്നു, ഒപ്പം സ്റ്റോർ റൂമും വർക്ക് ഏരിയയും അടുക്കളയുടെ അത്രയും വലുതാണ്. 2 കിടപ്പുമുറി വളരെ മനോഹരമാണ് അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്റൂമും നൽകിയിരിക്കുന്നു.