ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് അത്യാവശ്യ സൗകര്യങ്ങൾ അടങ്ങിയൊരു വീട്. എന്നാൽ ദിനംപ്രതി സ്ഥലത്തിന്റെ വിലയും, നിർമ്മാണ ചിലവുകളും വർദ്ധിച്ചുവരുന്നു.കൊറോണാ കാലംകൂടി ആയതുകൊണ്ട് സാധാരണക്കാരെ ഇത് കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇത്തരക്കാർക്ക് ആശ്വാസമേകികൊണ്ട് ചിലവ് കുറച്ച് 600 ചതുരശ്ര അടിയിൽ ഒരുനില ഭവനമെങ്ങനെ പണിയാമെന്ന് നോക്കാം.
ആധുനിക ശൈലിയിൽ സുന്ദരമായാണ് ഈ ഭവനം നിർമ്മിച്ചിരിക്കുന്നത്. 3 സെൻറ് സ്ഥലത്ത് തുച്ഛമായ നിരക്കിൽ തയ്യാറാക്കിയിരിക്കുന്ന ഈ വീടിന്റെ പ്രത്യേകത ചെരിഞ്ഞതും മൂർച്ചയേറിയതുമായി മേൽക്കൂരയാണ്. ബാഹ്യതലത്തിൽനിന്നും നോക്കുമ്പോൾ ആകർഷകമേകുന്നതിനായി കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. ക്ലാഡിങ് കല്ലുകളുടെ ഉപയോഗം വീടിന് കൂടുതൽ മനോഹാരിതയേകുന്നു.ആറ് ലക്ഷം രൂപയാണ് ഈ സുന്ദര ഭവനത്തിന്റെ നിർമ്മാണ ചിലവ്. ART DECO ARCHITECTZ ആണ് ഇത് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
വീടിന്റെ ഇൻ്റീരിയർ കൂടുതൽ വിശാലമാക്കുന്നതിനും ലാളിത്യത്തിനുംവേണ്ടി ന്യൂട്രൽ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വായുസഞ്ചാരവും സൂര്യവെളിച്ചവും കൃത്യമായ രീതിയിൽ പതിക്കുന്ന തരത്തിലാണ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. ഓപ്പൺ മാതൃകയിലാണ് ഇൻ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ഒരു നില ഭവനത്തിന്റെ മറ്റ് സൗകര്യങ്ങൾ താഴെ പറയുന്നു.
സിറ്റൗട്ട്
ലിവിംഗ് കം ഡൈനിംഗ് ഹാൾ
അടുക്കള
കിടപ്പുമുറി 2
കോമൺ ബാത്റൂം 1
മിതമായ നിരക്കിൽ നിർമ്മിക്കാവുന്ന ഈ ഭവനത്തിന്റെ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.