ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നായിരിക്കും സ്വന്തമായൊരു വീട്. എന്നാൽ ദിനംപ്രതി വീട് പണിയുന്നതിന്റെ ചിലവുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ സാധാരണക്കാർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതുകൊണ്ട് എങ്ങനെയാണ് വളരെ കുറഞ്ഞ ചിലവിൽ ഒൻപത് ലക്ഷം രൂപകൊണ്ട് എല്ലാ സൗകര്യങ്ങളും അടങ്ങുന്ന ഒരു വീട് പണിയാം എന്നു നോക്കാം.
ഈ വീടിന്റെ വിസ്തീർണ്ണം 650 ചതുരശ്രയടിയാണ്. അൽ റവാബിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ സൗകര്യങ്ങളുള്ള ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുറികൾ ഏതെല്ലാമെന്നു താഴെ പറയുന്നു-
സ്വീകരണവും മുറി -1
ഡൈനിങ്ങ് ഹാൾ-1
ബെഡ്റൂം – 2 (അറ്റാച്ച്ഡ് ബാത്റൂം)
അടുക്കള – 1
വർക് ഏരിയ-1.
സിമെന്റ് മോർട്ടാർ ഉപയോഗിച്ചാണ് ഈ വീടിന്റെ ജനലുകളും വാതിലും പണിതിരിക്കുന്നത്. 40 രൂപ വിലയുള്ള ടൈലുകളാണ് ഇതിന്റെഫ്ലോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിൽ തുറന്നു നമ്മൾ കയറിച്ചെല്ലുന്നത് വിശാലമായ ഒരു സ്വീകരണമുറിയിലേക്കാണ്.ഭവനത്തിന്റെ കിഴക്കുഭാഗത്തായി ഓപ്പൺ ഏരിയ ക്രമീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി ഭിത്തിയിൽ ചെറിയ രീതിയിൽ സുഷിരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സുഷിരങ്ങൾ ലാൻഡ്സ്കേപ്പ് ബഫറിംഗ് സ്ട്രിപ്പ് നൽകിയാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ സമയങ്ങളിലുള്ള നിഴലുകളും സൂര്യപ്രകാശവും കൃത്യമായ രീതിയിൽ തന്നെ വീട്ടിൽ പതിക്കും.അധികം ചെലവില്ലാതെ എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഈ ഭവനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നല്കിയിരിക്കുന്ന വീഡിയോ കാണുക.