മധ്യപ്രദേശ് കോൺഗ്രസ്സ് പിടിക്കും ,വജ്രായുധത്തിൽ ചൗഹാൻ വീഴും
2018 ൽ രാഹുൽഗാന്ധി അവതരിപ്പിച്ച തന്ത്രമാണ് കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ചത്.ചൗഹാൻ നിലവിലെ സ്ഥിതിയിൽ ഇത് മറികടക്കാൻ പ്രാപ്തൻ അല്ല.ചൗഹാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കർഷക വായ്പ ആണ് .മധ്യപ്രദേശിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിച്ചതിനൊപ്പം മഴ കൂടി പെയ്തതോടെ കർഷകർ ദുരിതത്തിലായി.സർക്കാർ ഇതിന്റെ ഭാഗമായി പാക്കേജുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചില്ല.ഇത് കർഷകരുടെ ഇടയിൽ നിന്നും പരാതി ആയി ഉയർന്നു വരുന്നു.ബിജെപി യിൽ ഉള്ള അണികൾ പോലും ചൗഹാനെ സഹായിക്കാത്ത ഒരു അവസ്ഥ ആണ് ഉള്ളത്.
2 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളും എന്ന വാഗ്ദാനം ആയിരുന്നു കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ചത്.20 ലക്ഷം കർഷകരുടെ വായ്പ എഴുതി തള്ളുകയും ചെയ്തു .ഇതിന്റെ രണ്ടാം ഘട്ടം നടക്കുന്നതിന്റെ സമയത്ത് ആണ് സർക്കാർ വീണത് .കർഷക വായ്പ എഴുതി തള്ളുന്ന നടപടി എത്തി നിൽക്കുന്നത് ചൗഹാനിൽ ആണ്.എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിലവിൽ ഇത് നടപ്പാടിക്കാൻ പറ്റാത്ത അവസ്ഥ ആണുള്ളത്.
സിന്ധ്യ കോൺഗ്രസ്സിനെ വഞ്ചിച്ചു എന്ന തോന്നൽ ജനങ്ങളിൽ ശക്തമാണ്.മാത്രമല്ല ഗ്വാളിയോറിൽ കർഷകർ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കോൺഗ്രസ്സ് 18 സീറ്റുകൾ നേടും എന്ന് ഉറപ്പിച്ചു പറയുന്നുമുണ്ട്.കർഷക വായ്പ എഴുതി തള്ളുന്നത് തന്നെ ആകും ഉപ തിരഞ്ഞെടുപ്പിലും കോൺഗ്രസ്സിന്റെ പ്രധാന വാഗ്ദാനം.24 സീറ്റിൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും ആരംഭിക്കുമെന്ന് മുന്‍ മന്ത്രി ലഖന്‍ സിംഗ് യാദവ് പറഞ്ഞിട്ടുമുണ്ട്.