കേരള ഗവർമെന്റിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ 2 ലക്ഷം വീടുകൾ നിർമിച്ചു കൊടുത്തു കഴിഞ്ഞു.അതിന്റെ ഔദ്യോദിക പ്രഖ്യാപനവും കഴിഞ്ഞ ദിവസം കഴിഞ്ഞു.സ്വന്തം വീട് ഇല്ലാത്തവർക്കേ അതിന്റെ ബുദ്ധിമുട്ട് മാനസ്സിലാകൂ.കേരളത്തിലെ ജനപക്ഷ സർക്കാരിന്റെ പദ്ധതി ലൈഫ് വഴി 2 ലക്ഷം കുടുമ്പങ്ങളുടെ വീട് ഇല്ല എന്ന വിഷമം മാറ്റി അവരുടെ മുഖത്ത് പുഞ്ചിരി വിടർത്തി.
എന്നാൽ ആ സന്തോഷത്തിനിടയിലും പ്രതിപക്ഷ പാർട്ടികൾ ഈ പദ്ധതിയോട് യോജിക്കാതെ പദ്ധതി അവരുടേത് ആണെന്ന രീതിയിൽ അവകാശ വാദം ഉന്നയിച്ചു മുന്നോട്ട് വന്നിരുന്നു.ലൈഫ് പദ്ധതി മുൻ യുഡിഫ് ഗവർമെന്റിന്റെ ആണെന്ന് യുഡിഫ് ഉം ,കേന്ദ്ര സർക്കാരിന്റെ ആണെന്ന് ബിജെപി യും അവകാശ വാദം ഉന്നയിച്ചു.ഇതിനു മറുപടി ആയാണ് തോമസ് ഐസക് ഒരു പോസ്റ്റ് ഫേസ് ബുക്കിൽ പങ്കുവെച്ചത്.ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം.
ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം കുടുംബങ്ങളിൽ വിടരുന്ന പുഞ്ചിരി പങ്കുവെയ്ക്കാൻ പ്രതിപക്ഷ നേതാക്കൾക്കു താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു . ഇന്നലെ വരെ വീടില്ലാതിരുന്ന രണ്ടുലക്ഷം പേർക്ക് ലൈഫ് പദ്ധതി വഴി അടച്ചുറപ്പുള്ള മെച്ചപ്പെട്ട വീടുകൾ സ്വന്തമാവുകയാണ്. അത് കേരളത്തിന്റെ നേട്ടമാണ്. രാജ്യത്തിനു മുന്നിൽ കേരളം മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു മാതൃക. ഒരു ജനതയെന്ന നിലയിൽ ഇതിൽ അഭിമാനം പങ്കിടാനാണ് പ്രതിപക്ഷത്തെ ക്ഷണിച്ചത്. രാഷ്ട്രീയ സങ്കുചിതത്വം മൂലം അവരതിന് തയാറാകുന്നില്ല എങ്കിൽ നിർഭാഗ്യം എന്നെ പായുവാനുള്ളൂ.
ലൈഫ് മിഷൻ വീടു നിർമ്മാണം ഏറ്റെടുത്തത് രണ്ടു ഘട്ടമായാണ് . നേരത്തെ നിർമ്മാണം ആരംഭിച്ചു മുടങ്ങിക്കിടന്നതാണ് നിർമിച്ച 2 ലക്ഷം വീടുകളിൽ 55000 വീടുകൾ, .ഇതിൽ പതിനഞ്ചു വർഷത്തോളം പഴക്കമുള്ള വീടുകൾ വരെ ഉൾപ്പെടുന്നു.ഇങ്ങനെ മുടങ്ങി കിടന്ന അത്തരം വീടുകൾ പൂർത്തിയാക്കാൻ ഇനിയെന്തു ചെയ്യണം എന്ന് ലൈഫ് മിഷൻ പരിഗണിച്ചു. ഇതിനു വേണ്ടി ആവശ്യമായ പണം അനുവദിക്കുകയും അവ പൂർത്തിയാക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതുപോലെ, വീടു താമസയോഗ്യമാക്കി എന്നതാണ് ഞങ്ങളതിൽ കാണുന്ന ആശ്വാസം. എത്രയോ കാലമായി മുടങ്ങിക്കിടന്നതും ഇനിയൊരിക്കലും പൂർത്തീകരിക്കാനാവില്ലെന്ന് ഉടമകൾ ആശങ്കപ്പെട്ടിരുന്നതുമായ വീടുകളുടെ പണി പൂർത്തിയാക്കുവാൻ ലൈഫ് മിഷനിലൂടെ സാധിച്ചു . ഇങ്ങനെ പൂർത്തിയാക്കിയതിൽ കുറേ വീടുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ചവയുമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി ആരംഭിച്ച വീടുകൾ മുടങ്ങി പോയത് എന്ത് കൊണ്ട് എന്നു വേണമെങ്കിൽ ഈ ഗവര്മെന്റിനു മറുപടി പറയാം. പക്ഷേ, ഈ ഒരവസരത്തിൽ അതിനൊന്നുമല്ല മുൻഗണന. പണിയാരംഭിച്ചു മുടങ്ങിപ്പോയ ഇത്തരത്തിലുള്ള വീടുകൾ പൂർത്തീകരിക്കുമ്പോൾ, അതിന്റെ ഉടമകൾക്ക് കിട്ടുന്നൊരു സന്തോഷമുണ്ട്. ഒരിക്കലും നടക്കില്ലെന്നു കരുതിയത് നടക്കുമ്പോഴുണ്ടാകുന്ന ആ ഒരു സന്തോഷം ,അത് സർക്കാരിന്റേതാണ്. സമൂഹത്തിന്റേത് മുഴുവനുമാണ്. അതിൽ യാതൊരു വേർതിരിവുമില്ല.
രണ്ടാം ഘട്ടം ഭൂമി ഉണ്ടായിട്ട് വീടില്ലാത്തവർക്കുള്ള വീടു നിർമ്മാണമാണ്. മൂന്നാം ഘട്ടം വീടും സ്ഥലവും ഇല്ലത്തവർക്കുള്ള വീടു നിർമ്മാണം. ഇങ്ങനെയൊരു തീരുമാനവും അതിന്റെ നടത്തിപ്പും തീർച്ചയായും ഈ സർക്കാരിന്റെ സംഭാവനയാണ്.
കൂടുതൽ മെച്ചപ്പെട്ട 400 ചതുരശ്രയടി വീടുകളാണ് നൽകുന്നത്. മുമ്പുണ്ടായിരുന്ന 2.5ലക്ഷം രൂപയ്ക്കു പകരം 4 ലക്ഷം രൂപയാണ് സബ്സിഡിയായി ലൈഫ് വഴി നൽകുന്നത്.പട്ടികവർഗ്ഗക്കാർക്ക് കൂടുതൽ തുക ചെലവഴിക്കുന്നതിനുള്ള അനുവാദവും നൽകിയിരുന്നു.
ഏറ്റവും അർഹരായവർക്ക് വീട് നൽകുക എന്നതായിരുന്നു ലക്‌ഷ്യം . മുമ്പ് വീട് നൽകിയവരെല്ലാം അനർഹരായവരാണെന്ന അഭിപ്രായവുമില്ല . പക്ഷെ, പാവങ്ങളിൽ പാവങ്ങളായ വലിയൊരു വിഭാഗം ജനങ്ങൾ അവഗണിക്കപ്പെട്ടു. ലൈഫ് മിഷൻ ലിസ്റ്റ് തയ്യാറായപ്പോൾ ഇവർക്കാണ് ഏറ്റവും മുൻഗണന നൽകിയത്. മൂന്നാംഘട്ടം കഴിഞ്ഞാൽ മാനദണ്ഡങ്ങൾ പ്രകാരം ലിസ്റ്റിൽ വരാൻ കഴിയാതെ പോയവർക്ക്പരിഗണന നൽകും.
വീട് നൽകുക മാത്രമല്ല ലക്‌ഷ്യം , അവകാശമായി പാവപ്പെട്ടവർക്ക് ലഭിക്കേണ്ട റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, ലേബർ കാർഡ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും നടപടികൾ ഗവർമെന്റ് സ്വീകരിക്കുന്നുണ്ട്.
ലൈഫ് മിഷനിലൂടെ സ്ഥലം ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ഊന്നൽ. ഇങ്ങനെ നിർമിക്കുന്ന ഫ്ലാറ്റുകൾക്ക് 500 ചതുരശ്രയടിയാണ് വിസ്തീർണ്ണമായി നിശ്ചയിച്ചിട്ടുള്ളത്. ഏതാണ്ട് 10ലക്ഷത്തോളം രൂപ ഓരോ ഫ്‌ലാറ്റിനും ചെലവുവരും. ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 542 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഫ്ലാറ്റ് സമുച്ചയങ്ങളിൽ തൊഴിൽ പരിശീലനം, ശിശുപരിപാലനം, ആരോഗ്യ പരിപാലനം തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും.
ബിജെപിയുടെ വാദം കേന്ദ്രത്തിന്റെ പദ്ധതിയാണെന്നാണ് . കേന്ദ്രസർക്കാരിന്റെ സ്കീമായ പിഎംഎവൈയും മറ്റും ലൈഫുമായി സംയോജിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവർ തരുന്നത് എത്ര രൂപയാണ് എന്നും ആ പണം കൊണ്ട് വീടു നിർമ്മിക്കാൻ കഴിയുമോ എന്നും കൂടി ബിജെപി നേതാക്കൾ വിശദീകരിച്ചാൽ കൂടുതൽ വ്യക്തത വരും.
എല്ലാ പാർപ്പിട പദ്ധതിയും തയ്യാറാക്കുന്നത് കേന്ദ്ര സംസ്ഥാന സ്കീമുകൾ സംയോജിപ്പിച്ചു തന്നെയാണ് .ഗ്രാമപ്രദേശത്ത് 72000 രൂപയും നഗരപ്രദേശത്ത് ഒന്നര ലക്ഷം രൂപയും എ. പിഎംഎവൈയിൽ നിന്നും ലഭിക്കും. ബാക്കി പണം സംസ്ഥാന സർക്കാരിന്റേതാണ്. ഇതുവരെ നടപ്പാക്കിയിട്ടുള്ള എല്ലാ ഭവനപദ്ധതികളും ഇങ്ങനെ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ലൈഫ് പദ്ധതിയിൽ കേരളത്തിന്റെ പ്രാധാന്യം മനസിലാകാൻ കഴിഞ്ഞ വർഷം ജനുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു പൊതുതാൽപര്യ ഹർജിയിലൂടെ കണ്ണോടിച്ചാൽ മതി. വിവിധ കേന്ദ്രസ്കീമുകൾ വഴി പാവങ്ങൾക്ക് വീടുവെച്ചുകൊടുക്കാൻ സംസ്ഥാനത്തിനു ലഭിച്ച 47 കോടി രൂപയിൽ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. കേരളത്തിൽ അങ്ങനെ അല്ല അവസ്ഥ .
കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി ലഭിക്കുന്ന പണത്തിന്റെ എത്രയോ മടങ്ങ് സംസ്ഥാനവും ചെലവിട്ട് ആണ് പാവങ്ങൾക്ക് വീടുവെച്ചു കൊടുക്കുന്നത്.കേരളത്തിന്റെ രീതി ഗുജറാത്തിൽ ചെയ്യുന്നതുപോലെ രാത്രിസത്രങ്ങളുണ്ടാക്കുന്ന ചെപ്പടിവിദ്യയല്ല .
ഇപ്പോൾ പ്രഖ്യാപിക്കുന്ന രണ്ടുലക്ഷത്തിൽ 50000 വീടുകൾ അവരുടെ ഗവർമെന്റിന്റെ കാലത്തെ ആണെന്നാണ് യുഡിഎഫിന്റെ പ്രധാന പരാതി. അതിന്റെ കാര്യം ആദ്യമേ പറഞ്ഞു. ആ താരതമ്യത്തിനും കണക്കെടുപ്പിനും ഈ ഘട്ടത്തിൽ ഞങ്ങളില്ല. പിന്നീട് അത് ചെയ്യാം .യുഡിഎഫ്ഇ പ്പോൾ ഈ ചടങ്ങു ബഹിഷ്കരിക്കുമ്പോൾ അവരുടെ പഞ്ചായത്തുകളിലും ആഘോഷത്തോടെ വീടുകൾ കൈമാറുകയാണ് എന്ന് ഓർമ്മിക്കുക.
എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ട് വീടു കിട്ടിയവരിൽ . അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. യുഡിഎഫിനെ ക്ഷണിച്ചത് ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് .