Advertisement
Categories: Uncategorized

KSRTC ബസ് തല്ലി തകർത്തവർ ജയിലിനുള്ളിൽ തന്നെ |നഷ്ടപരിഹാരമായി 1.25 കോടി

Advertisement

ശബരിമല പ്രശ്‌നവുമായി ബന്ധപെട്ടു നടന്ന സംഘർഷങ്ങളിൽ നിരവധി KSRTC ബസ്സുകൾ തല്ലി തകർക്കപ്പെട്ടിരുന്നു.ഇത് മൂലം കോടികളുടെ നഷ്ടം ആണ് KSRTC ക്കു ഉണ്ടായത്.ഇതുമായി ബന്ധപെട്ടു അറസ്റ്റിൽ ആയവർ ഇപ്പോഴും ജയിലിനുള്ളിൽ തന്നെ ഉണ്ട്.KSRTC ബസ്സുകൾ തല്ലി തകർത്തതിന്റെ നഷ്ടപരിഹാരം ആയി 1.25 കോടി രൂപ നൽകാതെ ജാമ്യം നൽകരുത് എന്ന് KSRTC MD ടോമിൻ തച്ചങ്കരി ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിക്ഷേതത്തിന്റെയും സമരത്തിന്റെയും ഒക്കെ ഭാഗമായി പൊതുമുതൽ തകർക്കപെട്ടാൽ അതിന്റെ നഷ്ടപരിഹാര തുക സമരത്തിന് നേതൃത്വം നൽകിയ പ്രസ്ഥാനത്തിൽ നിന്നോ വ്യക്തികളിൽ നിന്നോ ഈടാക്കണം എന്നാണു സർക്കാർ ഇത്തരവ്,ഇതനുസരിച്ചു അറസ്റ്റിലായവർ KSRTC ആവശ്യപ്പെട്ട 1.25 കോടി രൂപ നൽകണം.

എന്നാൽ അറസ്റ്റിൽ ആയവരെ ജാമ്യം എടുക്കാൻ പോലുംസമര നേതാക്കളോ മറ്റുള്ളവരോ ഇതുവരെ തയാറായിട്ടില്ല.

Advertisement
Advertisement