നമ്മുടെയെല്ലാം വീട്ടിൽ ധാരാളം പാത്രങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗം പാത്രങ്ങളുടെയും അടപ്പ് പൊട്ടിയതോ എന്തെങ്കിലും കാരണത്താൽ നഷ്ടപ്പെട്ടതോ ആയിരിക്കാം. എന്നാൽ ഒരു പരിധിവരെ പാത്രങ്ങളൊന്നും നാം കളയാറില്ല, പകരം എന്തെങ്കിലും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനും മറ്റുമായി നമ്മൾ ഉപയോഗിക്കാറുണ്ട് .
പ്ലാസ്റ്റിക്,ചില്ല്,സ്റ്റീൽ പാത്രങ്ങളും ഇവയിൽപ്പെടുന്നു.ഒരു പക്ഷേ നമ്മൾ ഉപയോഗിച്ചതിനുശേഷം അടച്ചുവെയ്ക്കുന്ന ഭക്ഷണസാധനങ്ങൾ പ്രത്യേകിച്ച് രാത്രിയിലും മറ്റുമാണെങ്കിൽ ഇതൊരു സുരക്ഷിതമായ രീതിയല്ല എന്നു നമുക്കറിയാം .എങ്കിലും വേറെ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ നമ്മൾ ഇതു തന്നെ ചെയ്യുന്നു.
ഇത്തരം പാത്രങ്ങൾക്ക് മൂടി അല്ലെങ്കിൽ അടപ്പ് എളുപ്പത്തിൽ ഉണ്ടാക്കാം. അധികം ആളുകൾക്ക് അറിയാത്ത ഒരു ടിപ്പാണ് ഇവിടെ പറയുന്നത് .ഏതുതരം പാത്രങ്ങൾക്കും അനുയോജ്യമായ ഉപയോഗിക്കാവുന്നതാണ് ഈ വിദ്യ.
എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നമുക്കു നോക്കാം.ആദ്യം വേണ്ടത് നല്ല നീളവും വീതിയുമുള്ള ഒരു തുണിയാണ്. ഏതു പാത്രത്തിനാണൊ നമുക്ക് അടപ്പ് തയാറാക്കേണ്ടത്, അത് തുണിയുടെ മുകളിൽ വച്ച് അതിന്റെ വിസ്തൃതിക്ക് അനുസരിച്ച് മുറിച്ച് എടുക്കാവുന്നതാണ്. അതിനുശേഷമുള്ള കാര്യങ്ങൾ ഇവിടെ വീഡിയോയിൽ കാണാം. കൂടുതൽ ഭംഗിയും നിറവമുള്ള തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ പാത്രങ്ങൾക്ക് കൂടുതൽ ആകർഷണം ലഭിക്കും. ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെയിരുന്ന് സമയം ചെലവഴിക്കുന്ന നമുക്ക് പുതുമയാർന്ന ഇത്തരം കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ഈ ഒരു വിദ്യയിലൂടെ ഇനിയൊരിക്കലും പാത്രത്തിന് അടപ്പ് നഷ്ടമായിയെന്ന കാരണത്താൽ നമുക്ക് വിഷമിക്കേണ്ടിവരില്ല.