ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പലവിധ രാജ്യങ്ങളിൽ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപോയവർ സ്വന്തം നാട്ടിലേക്ക് പോകുന്നതിനുള്ള വഴികൾ തേടുകയാണ്. എന്നാൽ ഈ പശ്ചാത്തലത്തിലാണ് ഒരു വ്യത്യസ്ത സംഭവം അരങ്ങേറിയത്.
അമേരിക്കൻ വംശജനും നാടക സംവിധായകനും, എഴുത്തുകാരനുമായ ടെറി ജോൺ കേരളത്തിലെത്തിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ അദ്ദേഹത്തിന് സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ സാധിച്ചില്ല. ഇതോടെയാണ്
ലോക്ക്ഡൗണിനു ശേഷവും കേരളത്തിൽ തന്നെ തുടരാൻ ആഗ്രഹമുണ്ടെന്നു അദ്ദേഹം പ്രകടിപ്പിച്ചത്. അതോടൊപ്പം ആറുമാസതേക്കുകൂടി വിസാ കാലാവധി നീട്ടണമെന്നായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം.തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും, ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
സ്വന്തം നാടായ യുഎസിനെക്കാൾ കൂടുതൽ സുരക്ഷിതത്വം ഇവിടെ അനുഭവിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.രോഗം അമേരിക്കയിൽ പിടിമുറുക്കുന്നതിനാൽ ഉടനെതന്നെ യുഎസിലേക്ക് തിരികെ വരേണ്ട എന്നായിരുന്നു ഭാര്യയും മക്കളും ആവശ്യപെട്ടത്. കേരള സർക്കാരും,ആരോഗ്യ പ്രവർത്തകരും,ജനങ്ങളും എല്ലാവരും ഒന്നായിചേർന്ന് രോഗവ്യാപനം തടയുന്നത് തന്നെ അത്ഭുതപ്പെടുത്തി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയാണ് ലോകത്തിനു മുൻപിൽ കേരളം കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ജാഗ്രതയുള്ള ഒരു സമൂഹത്തിന് ഏതൊരു കാലാവസ്ഥയും അതിജീവിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.