കേന്ദ്ര സർക്കാരിൻറെ നിർദേശമനുസരിച്ചാണ് ഈ ഉത്തരവ്. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കടകൾക്കും തുറക്കാം എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ ഹോട്ട്സ്പോട്ടിനു പുറത്തുള്ള കടകൾക്കു മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. അതോടൊപ്പം കോർപ്പറേഷൻ, മുൻസിപ്പാലിറ്റി ഏരിയയിലുള്ള കടകൾക്ക് വ്യവസ്ഥകളോടെ തുറന്നു പ്രവർത്തിക്കാവുന്നതാണ്.
സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രമേ പാടുള്ളൂ. ജീവനക്കാർ തമ്മിൽ കൃത്യമായ അകലം പാലിക്കുകയും വേണം. ഇവയെല്ലാമാണ് തുറന്ന് പ്രവർത്തിക്കാൻ പോകുന്ന സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ. തുടർന്നുളളവ സംസ്ഥാന സർക്കാർ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി കൂട്ടിച്ചേർത്ത മറ്റൊരു കാര്യം, കടകൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതിനു ശേഷമേ തുറന്നു പ്രവർത്തിക്കാവൂ. ഏറ്റവും മുൻഗണന നൽകേണ്ടതും ഇതിനു തന്നെയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ ഷോപ്പിംഗ് മാളുകൾ ഒഴികെയുള്ള എല്ലാ കടകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ട്. എന്നാൽ നഗരങ്ങളിലെ മാർക്കറ്റുകൾ, കച്ചവടകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ ഇവയ്ക്കൊന്നും തുറന്നു പ്രവർത്തിക്കാൻ അനുവാദമില്ല. അവശ്യവസ്തുക്കൾ
ഇ-കൊമേഴ്സ് സൈറ്റുകളിലൂടെയുള്ള വിൽപ്പന തുടരാമെന്നുള്ള അനുമതിയും ഇതൊടൊപ്പം തന്നെയുണ്ട്. എന്നാൽ മദ്യം ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിൽപ്പന നിരോധിച്ചതായി ഉത്തരവിൽ പറയുന്നു.