കെ സുരേന്ദ്രനെ കേരളം ബിജെപി യുടെ സംസ്ഥാന അധ്യക്ഷൻ ആയി നിയമിച്ചു.സുരേന്ദ്രന് മുന്നിലെ വെല്ലു വിളികൾ നിരവധി ആണ്.പാർട്ടിയെ മൊത്തത്തിൽ മുന്നോട്ട് കൊണ്ടുപോകുക, എൻഡിഎയെ പുനരുജ്ജീവിപ്പിക്കുക, തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളെക്കാൾ എല്ലാ തലങ്ങളിലും സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.2021 ൽ കേരളം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നേരിടുവാൻ പോവുകയാണ്.കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് വരുന്നു.കെ സുരേന്ദ്രന് മുന്നിലെ വെല്ലുവിളികൾ വലുതാണ്.കേരളം പിടിക്കാതെ തൃപ്‌തനാകില്ല എന്ന അമിത് ഷായുടെ വാക്കുകളും കെ സുരേന്ദ്രന് മുന്നിൽ വലിയ വെല്ലുവിളി തന്നെ ആണ്.
കുമ്മനത്തിനു ശേഷം പി.എസ്.ശ്രീധരൻ പിള്ള അധികാരമേറ്റതിനുശേഷം, സംഘടന ഒരു സജീവമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീഴുകയും ആറുമാസക്കാലം പാർട്ടിക്ക് അധ്യക്ഷൻ ഇല്ലാതെ വരുകയും ചെയ്തു.പല വിഷയങ്ങളിലും ബിജെപി പ്രതികരിച്ചിരുന്നില്ല.നിരവധി പ്രക്ഷോഭങ്ങളിൽ മുൻപന്തിയിലായിരുന്ന ശ്രീ. സുരേന്ദ്രൻ, പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന കടുത്ത വെല്ലുവിളി നേരിടുക തന്നെ വേണം. അതൊരു കടുത്ത വെല്ലുവിളി തന്നെയാകും എന്നതിൽ സംശയം വേണ്ട.
മുൻ സംസ്ഥാന അധ്യക്ഷൻമാർ ആയിരുന്ന കുമ്മനവും ,ശ്രീധരൻ പിള്ള ക്കും വേണ്ട രീതിയിൽ കേരളം ബിജെപി യെ ഏകോപിപ്പിക്കുവാനും ,പാർട്ടിയെ വളർത്തുവാനും സാധിച്ചരുന്നില്ല.നിരാശരായ കേന്ദ്ര നേതൃത്വം ഇവരെ മിസോറാം ഗവർണർ ആക്കുകയാണ് ചെയ്തത്.സുരേന്ദ്രൻ ആണ് അടുത്ത മിസോറാം ഗവർണർ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിൽ മൊത്തത്തിൽ ബിജെപി നടപ്പിലാക്കി വിജയിച്ച തീവ്ര ഹിന്ദുത്വ നിലപാടിൽ നിന്നും കേരളം ബിജെപി ഒരു അകലം പാലിച്ചിരുന്നു.ഇന്ത്യയിൽ മുഴവൻ രണ്ടു തവണ മോഡി തരംഗം വീശിയപ്പോഴും കേരളം അതിൽ നിന്നും എന്നും ഒറ്റപെട്ടു നിന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ്.നിലവിൽ ബിജെപിക്ക് ഒരു MLA മാത്രമാണ് ഉള്ളത് .
ശബരിമല വിഷയത്തിൽ മുൻപന്തിയിൽ നിന്ന് പ്രക്ഷോപം നടത്തിയതിലൂടെ കെ സുരേന്ദ്രന്റെ സ്വീകാര്യത വർധിച്ചു.പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളി ആണ് കെ സുരേന്ദ്രൻ നേരിടേണ്ടി വരുന്ന മറ്റൊരു വെല്ലുവിളി.മുരളീധര പക്ഷത്തിനു മുന്നിൽ തന്റെ കഴിവ് തെളിയിക്കുക എന്ന ലക്ഷ്യവും സുരേന്ദ്രന് മുന്നിലുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ നിലവാരം ഉയർത്താൻ സുരേന്ദ്രൻ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ലഭ്യമായ സമയത്തിനുള്ളിൽ അത്തരം ആശയങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിയുമോ എന്നത് കാണാനുണ്ട്.
കേരളം പിടിക്കുവാനുള്ള അമിത്ഷായുടെ മോഹം കെ സുരേന്ദ്രനിലൂടെ പൂവണിയുമോ എന്ന് കാത്തിരുന്നു കാണാം