വൈറലായി മറ്റൊരു കിടിലന്‍ ജിമിക്കി കമ്മല്‍

മോഹന്‍ലാലിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രം തിയേറ്ററില്‍ പരാജയം ആയിരുന്നെങ്കിലും സിനിമയിലെ ജിമിക്കി കമ്മല്‍ എന്ന പാട്ട് വൈറല്‍ ആയി മാറിയിരുന്നു.മൊത്തത്തില്‍  പറഞ്ഞാല്‍ മലയാളികള്‍ ഇത്തവണ ഓണം ആഘോഷിച്ചത് ആ പാട്ടിനൊപ്പം ആയിരുന്നു.സ്കൂളുകളിലും കോളേജിലും,ഓണ പരിപാടി സ്ഥലങ്ങളിലും ഒക്കെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊപ്പം മലയാളി ചുവടു വെച്ചു.

Advertisement

ഇന്ത്യന്‍ സ്കൂള്‍ ഓഫ് കോമേഴ്സിലെ അധ്യാപകരും വിദ്യാര്‍ഥികളും കൂടി ചേര്‍ന്ന് ഈ പാട്ടിനൊപ്പം നൃത്തം ചെയ്തത് സോഷ്യല്‍ മീഡിയയിലും യു ട്യൂബിലും വൈറല്‍ ആയി മാറിയിരുന്നു.ആ വീഡിയോ തമിഴ് നാട്ടിലും കര്‍ണാടകയിലും കൂടി ട്രെന്‍ഡ് ആയതോട്‌ കൂടി അതില്‍ ചുവടുവെച്ച ഷെറില്‍ സ്റ്റാറും ആയി.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ഷെറില്‍ തരംഗം ആണ്.

എന്നാല്‍ ഇപ്പോള്‍ ജിമിക്കി കമ്മലിന്റെ പുതിയൊരു വീഡിയോ കൂടി യൂ ട്യൂബില്‍ വവൈറല്‍ ആവുന്നു.ഇത്തവണ ജിമിക്കികമ്മലിനോപ്പം ചുവടു വെച്ചത് പ്രശസ്ത കൊറിയോഗ്രഫി സംഘം ആയ ടീം നാച്ചിലെ ഉത്തരേന്ത്യന്‍ സ്വദേശികളായ സോനാലും നിക്കോളും ആണ്.നിരവധി ഇംഗ്ലീഷ് ഹിന്ദി പാട്ടുകളോടൊപ്പം നൃത്തം വെച്ചിട്ടുള്ള ടീം നാച് ഇത് ആദ്യമായി ആണ് ഒരു മലയാളം പാട്ടിനു ചുവടു വെക്കുന്നത്..