75 വർഷമായി ഇറ്റലിക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട്.ഈ അവസരം അവർ ആഘോഷമാക്കിയത് തങ്ങളുടെ വിമോചനഗാനമായ BELLA CIAO ബാൽക്കണികളിൽനിന്നു ആലപിച്ചിട്ടാണ്.ലോക്ക്ഡൗണിനെ തുടർന്നുള്ള നിർദ്ദേശങ്ങൾ ഉള്ളതിനാൽ പൊതുവായ ആഘോഷച്ചടങ്ങുകൾ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് തങ്ങളുടെ സന്തോഷം അവർ ഇങ്ങനെ പ്രകടിപ്പിച്ചത്.ഇതിനോടകം തന്നെ രണ്ടു ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറ്റലിയിലെ കർഷകരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഒരു ഗാനമായിരുന്നു ഇത്.എന്നാൽ പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമനിക്ക് എതിരെയുള്ള ഒരു ശബ്ദമായി മാറുകയായിരുന്നു ഈ വരികൾ.April 25ന് നാസികളുടെ അധിനിവേശത്തിൽനിന്നും ഇറ്റലി മോചനം നേടിയതിന്റെ ഓർമ്മയ്ക്ക് കൂടിയാണ് ഈ ഗാനം ആലപിക്കുന്നത്.എന്നാൽ 2015-ൽ ഇറ്റലിയുടെ ചില വടക്കു ഭാഗങ്ങളിൽ ഈ ഗാനം നിരോധിക്കുകയുണ്ടായി.
ഇന്നും ലോകവ്യാപകമായി വിമോചനത്തിന്റെ വരികളായി ഇത് ഉയർന്നു കേൾക്കുന്നു.അടുത്തിടെ ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചാരണം നേടി കൊണ്ടിരിക്കുകയായിരുന്നു.