കോവിഡ് 19- വാക്സിൻ കണ്ടെത്തി ഇറ്റാലിയൻ ഗവേഷണസംഘം
ലോകവ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ വാക്സിൻ കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി ധാരാളം രാജ്യങ്ങൾ വന്നിരുന്നു. ഇത്തരത്തിൽ പുതിയതായി ഒരു വാക്സിൻ കണ്ടുപിടിച്ചുവെന്ന് പറഞ്ഞിരിക്കുന്നത് ഇറ്റാലിയൻ ഗവേഷണ സംഘമാണ്.
കഴിഞ്ഞദിവസം കൊറോണ വൈറസിനെതിരെ ആന്റിബോഡികൾ സൃഷ്ടിച്ച് രോഗവ്യാപനം തടയാനെന്ന അവകാശവാദവുമായി ഇസ്രായേൽ മുന്നോട്ട് വന്നിരുന്നു,എന്നാൽ ഇതിനു പിന്നാലെയാണ് തങ്ങൾ കണ്ടുപിടിച്ച വാക്സിൻ എലികളിൽ വിജയകരമായി പരീക്ഷിച്ചു എന്ന് പറഞ്ഞു ഒരു സംഘം ഇറ്റലിക്കാർ രംഗത്തെത്തിയിരിക്കുന്നത്. ടാകിസ് എന്ന ഇറ്റാലിയൻ രഹസ്യ കമ്പനിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ഇത് മനുഷ്യരിലും കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഉപകാരപ്രദമാകും എന്നാണ് കമ്പനിയുടെ വാദം.
രാഹുൽഗാന്ധി പറഞ്ഞത് സംഭവിച്ചു ,ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!! വെളിപ്പെടുത്തി ഹാക്കർ
എന്നാൽ ഈ ഒരു വാദത്തെ ഭാഗികമായി മാത്രമേ ഇന്ത്യൻ ഗവേഷണസംഘം കണക്കിൽ എടുത്തിട്ടുള്ളൂ. ഇറ്റലിക്ക് മുൻപ് തന്നെ യുകെയിലും ചൈനയിലും വാക്സിൻ കണ്ടുപിടിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മനുഷ്യ ശരീരത്തിന് ഹാനികരമാകാത്ത രീതിയിലുള്ള മരുന്നുകൾ കണ്ടുപിടിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള പരീക്ഷണങ്ങൾ ആവശ്യമാണ്. എലികളിലും മറ്റും മൃഗങ്ങളിലും വിജയകരമായി പൂർത്തീകരിച്ചു എന്നതുകൊണ്ട് മാത്രം ഇത് മനുഷ്യശരീരത്തിൽ ഇതിൽ ഫലപ്രദമാകണമെന്നില്ല എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ChAdOx1 nCoV-19 എന്ന വാക്സിൻ ഏപ്രിൽ 23 ന് തന്നെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതായിരുന്നു മനുഷ്യരിൽ പരീക്ഷിച്ച കോവിഡിനെതിരെയുള്ള ആദ്യ വാക്സിൻ.