ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ
ബാങ്കുകൾ ജനങ്ങളെ കൊള്ളഅടിക്കുന്ന കാലം ആണിത്.Sajan Puthenpurakkal ന് സഭവിച്ച അനുഭവം അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വെച്ചപ്പോൾ.
ഇന്നലെ ഫെഡറൽ ബാങ്കിൽ പോയ ഒരു അനുഭവം പറയാം.നാലു വർഷത്തോളം ആയി ഓട്ടോ ഓടിക്കുന്നതിൽ നിന്നും മിച്ചം പിടിച്ചു വല്ലതും സമ്പാദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കയ്യിൽ എളുപ്പം എത്തുന്ന ഇരുപതു രൂപയുടെ നോട്ടുകൾ ഒരു പഴയ വൂഫർ സെറ്റ് ചെയ്തിരുന്ന പ്ലാസ്റ്റിക് കുടത്തിൽ ഇട്ടു വെക്കാൻ തുടങ്ങി. ഏകദേശം നാലു വർഷം കൊണ്ട് 2000 എണ്ണത്തോളം നോട്ടുകൾ ഇങ്ങനെ സമ്പാദിച്ചു വെച്ചിരുന്നു. ഇടക്ക് മറ്റു ചില പ്ലാസ്റ്റിക് പത്രങ്ങളിൽ 50,100 നോട്ടുകൾ കൂട്ടി വെച്ചും സമ്പാദ്യം വളർത്താൻ ശ്രമിച്ചിരുന്നു. ഈ അമ്പതും നൂറും കൂട്ടി വെച്ച തുകകൾ കൊണ്ട് ഇടക്കിടെ വീടുപണിയിൽ ബാക്കി ഉള്ള വയറിങ്, ഫ്‌ളോർ തുടങ്ങിയ പണികൾ ചെയ്തു പോന്നു. ഇനി കുറച്ചു കൂടി പണികൾ ബാക്കി ഉണ്ട്.
ഇങ്ങനെ കൂട്ടി വെച്ച തുകകൾ ആണ് ഒരു സാധാരണക്കാരന്റെ സമ്പാദ്യം. ഇതിനിടയിൽ ബുദ്ധിമുട്ട് തോന്നുമ്പോൾ അല്പാല്പമായി ഇരുപത്തിന്റെ നോട്ടുകളിലും കൈ വെക്കാൻ തുടങ്ങി. ഓട്ടോ ഓടിക്കൽ തൽക്കാലം നിർത്തി പുതിയ മേഖലയായ കാർഗോ, ഷെയർ ട്രേഡ് പോലുള്ളവക്ക് ഇറക്കി ഇറക്കി സമ്പാദിച്ചു വെച്ചത് മൊത്തം തീർന്നു പോകുമോ എന്ന ആശങ്കയിൽ ബാക്കിയുള്ള നോട്ടുകൾ മൊത്തം ബാങ്ക് വഴി ഷെയർ ട്രേഡ് ചെയ്യാൻ ഇറക്കാൻ മൂന്നു ദിവസം മുന്നേ തീരുമാനം എടുത്തു. അങ്ങനെ ഏകദേശം 19000 രൂപ ബാക്കി ഉള്ളതിൽ 17000 രൂപ അനിയന്മാരുടെ കയ്യിൽ ബാങ്കിൽ കൊടുത്തയച്ചു. ബാങ്കിൽ എത്തിയ അവരുടെ വിളി വന്നു.
ഇത്രയും തുക നോട്ടുകൾ ആയി എന്റെ അക്കൗണ്ട് ലേക്ക് നിക്ഷേപിക്കാൻ അവർക്ക് സർവീസ് ചാർജ്ജ് വേണമെത്രെ. 100 എണ്ണം അടങ്ങുന്ന ഒരു കെട്ടിന് 5 രൂപ സർവീസ് ചർജ്ജും 2 രൂപ ടാക്‌സും ചേർത്ത്100 എണ്ണത്തിന് 7 രൂപ വേണമെന്ന്. മൊത്തം കെട്ടുകൾക്ക് 56 രൂപ നല്കണം എന്നു. അവരോട് പുറത്ത് കടകളിൽ പോയി ചില്ലറ നോട്ടാക്കി കൊടുക്കാൻ പറഞ്ഞു. പോണ വഴി സൗത്ത് ഇന്ത്യൻ ബാങ്കിലും പോയി, അവർ 10 രൂപയും ടാക്‌സും ആണ് ആവശ്യപ്പെട്ടത്. അങ്ങനെ 9500 രൂപക്ക് അവർ പുറമെ നിന്നും നോട്ടാക്കി. അപ്പോളേക്കും ബാങ്ക് ടൈം തീർന്നു.
പിന്നെ ഞാൻ ആണ് പോയത്. 24.1.2018 ന്.
കയ്യിൽ വേറെ ഉണ്ടായിരുന്ന 10 ന്റെ 100 കോയിൻസും കൂടി കയ്യിൽ എടുത്തു. കഴിഞ്ഞ ദിവസം അനിയൻ ചോദിച്ചപ്പോൾ അവിടെ സ്റ്റോക്ക് കൂടുതൽ ആയതു കൊണ്ട് സ്വീകരിക്കാൻ സാധ്യമല്ല എന്നാണ് അവർ അറിയിച്ചതെത്രെ.
ബാങ്കിൽ എത്തിയ ഞാൻ കാഷ്യറോട് ചോദിച്ചു കയ്യിലുള്ള 250 ഇരുപതു രൂപ നോട്ടുകൾ ഇടാൻ സർവീസ് ചാർജ്ജ് ഉണ്ടോ എന്ന്. ഉണ്ട്, അവർക്ക് 100 എണ്ണത്തിന്7 രൂപ വേണം എന്ന്. എന്റെ പണം എന്റെ അക്കൗണ്ട് ൽ ഇടാൻ ഞാൻ എന്തിനാണ് നിങ്ങൾക്ക് സർവീസ് ചാർജ് നൽകുന്നത് എന്ന ചോദ്യത്തിന് അങ്ങനെ ആണ് നിയമം എന്നു മറുപടി. സർവീസ് ചാർജ്ജ് നൽകാൻ സാധ്യമല്ല, എന്റെ പണം എന്റെ അക്കൗണ്ട് അതിൽ വേറെ സർവീസ് ചാർജ്ജ് നൽകില്ല എന്നായപ്പോൾ മാനേജരെ കാണാൻ ആവശ്യപ്പെട്ടു. അയാൾ ഇല്ലാത്തതിനാൽ അസിസ്റ്റന്റ് മാനേജരെ ആണ് കണ്ടത്.
അവിടെയും എന്റെ പണം സർവീസ് ചാർജ്ജ് നൽകി ഇടാൻ സാധ്യമല്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ ബാങ്ക് റൂൾ ആണ് നിവൃത്തിയില്ല എന്നു മറുപടി. അപ്പൊ ഞാൻ ഒരു 100000 രൂപ ഇടുമ്പോൾ ഈ ചാർജ്ജ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി. അപ്പൊ ഏതു തുകക്കാണ് ചാർജ്ജ് ഈടാക്കുക എന്നു ചോദിച്ചപോൾ 100 ൽ താഴെ ഉള്ളത്തിന് ആണത്രേ.
നോക്കണം, സാധാരണക്കാരൻ സമ്പാദിക്കുന്ന തുകകൾക്ക് ചാർജ്ജ് ഈടാക്കും എന്നാൽ വന്കിടക്കാർ നൽകുന്നതിന് ഇല്ല. ATM ൽ ഇപ്പോ പലതിലും 500, 2000 നോട്ടുകൾ മാത്രം, അതും 5 ൽ കൂടുത്തകൾ തവണ എടുത്താൽ ചാർജ്ജ്. സാധാരണ 100 രൂപയുടെ ആവശ്യത്തിന് വരെ 500 രൂപ എടുക്കേണ്ടി വരുന്നു. 1000 രൂപ മിനിമം സൂക്ഷിക്കേണ്ട അക്കൗണ്ട് ൽ 1200 രൂപ ഉണ്ടേൽ 200 പിൻവലിക്കാൻ സാധ്യമല്ല, 500 വലിച്ചാൽ മിനിമത്തിൽ താഴെ വന്നു അതിനും പിഴ…
ഇനി ആദ്യത്തെ വിഷയം തുടരാം. ഈ തുക 100 എണ്ണം ഇട്ടാൽ അല്ലെ പ്രശനം ഉള്ളൂ 99 ഇട്ടാൽ ഇല്ലല്ലോ എന്നു ചോദിച്ചപ്പോൾ ഇല്ല, അപ്പോൾ 5 വൗച്ചർ എഴുതി ഇട്ടാലോ എന്നതിന് ഒരാളുടെ പേരിൽ പറ്റില്ല എന്ന് പറഞ്ഞു.. അങ്ങനെ ഞാനും അനിയനും 99 എണ്ണം വെച്ചു രണ്ടു വൗച്ചറും, 52 എണ്ണം വെച്ചു വേറൊരു വൗച്ചറും എഴുതി. 52 എണ്ണമുള്ളത് അവിടെ ഉള്ള എന്റെ കൂട്ടുകാരൻ വഴി അക്കൗണ്ട് ൽ ഇട്ടു. ബാക്കി രണ്ടു വൗച്ചർ ഞങ്ങൾ സ്വന്തം പേരിലും ഇട്ടു. പിന്നീട് 9500 ന്റെ വേറൊരു വൗച്ചർ ഞാൻ തന്നെ എന്റെ പേരിൽ വീണ്ടും ഇട്ടു. പിന്നെ 10 ന്റെ 10 എണ്ണം കോയിൻസും അനിയന്റെ പേരിൽ ഒരു വൗച്ചർ എഴുതി ഇട്ടു. ബാക്കി വന്ന 90 എണ്ണം എന്റെ പേരിൽ ഇട്ടപ്പോൾ അവർ അടക്കാൻ വൈകുന്നേരം ആവുമെന്ന് പറഞ്ഞു. ആയിക്കോട്ടെ റെസീപ്റ്റ് തന്നെക്കൂ എന്നു ഞാൻ മറുപടി നൽകി. അതു പറ്റില്ല, അതു നാളെയെ തരൂ എന്നു അവർ. ഞാൻ ചോദിച്ചു, ഞാൻ പണം നൽകിയതിന് എനിക്കൊരു റെസീപ്റ്റ് വേണം എന്ന്. അപ്പൊ അതു നൽകാൻ നിയമം ഇല്ലെന്നു മറുപടി. അതെങ്ങനെ പറ്റും, എങ്കിൽ ഞാൻ 90 പത്തു രൂപ കോയിനുകൾ തന്നു അതു നിങ്ങൾ സ്വീകരിച്ചു എന്നു ബാങ്കിന്റെ ലെറ്റർ പാടിലോ, സീലോ വെച്ചു രേഖ നൽകാൻ ആവശ്യപ്പെട്ടു. അപ്പോൾ അവർ വീണ്ടും മാനേജരെ വിളിച്ചു. ഞാൻ ഒന്ന് പറഞ്ഞു, തന്ന പൈസ സ്വീകരിച്ചു എന്നു ഒരു രേഖയെ വേണ്ടൂ അതു നല്കിയെ പറ്റൂ എന്നു.
അവസാനം എന്തൊക്കെയോ പിറുപിറുത്തു ഒരു കവറിൽ ഇട്ടു തരാൻ പറഞ്ഞു. ഞാൻ കവരും കൊണ്ടല്ല നടക്കുന്നത്, ഒരെണ്ണം ഇങ്ങു തന്നെക്കു എന്നു പറഞ്ഞപ്പോൾ ഒരു കവറും കിട്ടി. അവസാനം വൈയ്റ്റ് ചെയ്യാൻ പറഞ്ഞു ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ, ഈ വെയ്റ്റ് ചെയ്യാൻ അവർ ഒരുപാട് തർക്കിച്ചു, റെസീപ്റ്റ് തന്നു… പത്തിന്റെ കോയിൻസും, 9500 രൂപയും ഒരേ വൗച്ചറിൽ തരാമായിരുന്നു എന്നു കാഷ്യർ സുന്ദരി പറഞ്ഞപ്പോൾ ഒരല്പം കൂടുതൽ പണി എടുത്തോ, നല്ലോണം വെയിലിൽ നിന്നു പണി എടുത്തു ഉണ്ടാക്കിയതാ. സർവീസ് ചാർജ് വേണമെന്ന് പറഞ്ഞില്ലേ അതിനുള്ള പണി ആയി കൂട്ടിയാൽ മതി എന്നു മറുപടി കൊടുത്തു ഇറങ്ങി പൊന്നു..
ഇങ്ങനെ ഒരു സാധാരണകാരൻ സമ്പാദിക്കുന്ന പണം നാഴികക്ക് നാല്പത് വട്ടം ബാങ്ക് അക്കൗണ്ട് എടുപ്പിച് കൊള്ളയടിക്കുന്ന പോലെ ആണ് പല ബാങ്ക് നിയമങ്ങളും. 5 പൈസ വെയിലത്തു നിന്നു അധ്വാനിച്ചതിൽ നിന്നും കൊള്ളയടിക്കാൻ സമ്മതിക്കില്ല എന്ന വാശി ആയിരുന്നു.
വൗച്ചറുകൾ താഴെ കൊടുത്തിട്ടുള്ളവ ആണ്…
ഇതെന്റെ ഒരു പ്രതിഷേധം ആണ്. ബാങ്ക് റൂൾ അങ്ങനെ ആയിരിക്കും. അതെന്റെ പണം കൊള്ളയടിക്കാൻ ആണേൽ ഞാനായിട്ട് അവസരം നൽകില്ല… സാധാരണ ജനങ്ങളുടെ പണമല്ല ഇത്തരത്തിൽ വാങ്ങേണ്ടത്..