ഐറിഷ് പ്രധാനമന്ത്രി ആയ ലിയോ വരദ്കർ കോവിഡിനെ നേരിടുന്ന മെഡിക്കൽടീമിനെ സഹായിക്കുവാൻ ആഴ്ചയിൽ ഒരു ദിവസം വീടും ഡോക്ടർ വേഷം അണിയും.ട്രിനിറ്റി സർവ്വകലാശാലയിൽ നിന്നും 2003 ൽ ആണ് ലിയോ വരദ്കർ മെഡിക്കൽ ബിരുദ്ധം നേടിയത്. ലിയോ വരദ്കർ ന്റെ കുടുബം മുഴുവൻ ആരോഗ്യ മേഖലയിൽ തന്നെ ആണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തിന്റെ പിതാവ് ഡോക്ടർ ആയിരുന്നു ‘അമ്മ നേഴ്‌സും ആയിരുന്നു. ലിയോ വരദ്കർ ന്റെ രണ്ടു സഹോദരിമാരും ആരോഗ്യ മേഖലയിൽ തന്നെ ആണ് ജോലി ചെയ്യുന്നത്.
ലിയോ വരദ്കർ ന്റെ പരിധിയിൽ പെടുന്ന മേഖലകളിൽ ആഴ്ചയിൽ ഒരു ദിവസം സേവനം അനുഷ്ഠിക്കും എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നൂറിലധികം പേർ അയർലണ്ടിൽ കൊറോണ ബാധിച്ചു മരിച്ചു.5000 ഓളം പേർക്ക് നിലവിൽ രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആരോഗ്യ മേഖലയിൽ യോഗ്യത ഉള്ളവരെ അയർലൻഡ് ഗവർമെന്റ് തിരികെ വിളിച്ചിരുന്നു.60,000ഓളം പേർ അയർലണ്ടിൽ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യാം എന്ന് സന്നദ്ധത അറിയിച്ചു.
Ireland’s PM returns to medical practice to help in coronavirus crisis