Advertisement
വാർത്ത

ഇറാനിൽ സ്ഥിതി ഗുരുതരം ,അമേരിക്കയുമായി സംസാരിക്കാൻ പാക്കിസ്ഥാൻ

Advertisement

കൊറോണ വൈറസിന്റെ ആക്രമണത്തിന് പുറമെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മൂലം ഇറാൻ വാൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.ഭരണകൂടത്തിന്റെ പിടിവാശി മൂലമാണ് ഇറാനിലെ സ്ഥിതി ഇത്രയേറെ വഷളായത്.ഇറാനിലെ കൊറോണ മരണ സംഖ്യാ ഇതിനോടകം തന്നെ 2500 നു മുകളിൽ ആയി.ഭരണകൂടത്തിന്റെ പിടിവാശിക്ക് പുറമെ ജനങ്ങളുടെ സഹകരണമില്ലായ്മയും ഇറാനെ വലയ്ക്കുന്നു.

ഇറാനിലെ ആരോഗ്യ മേഖല വളരെ ദുർബലമാണ്.മെഥനോൾ ഉപയോഗിച്ചാൽ കൊറോണ വരില്ല എന്ന് വിശ്വസിച്ചു മെഥനോൾ ഉപയോഗിച്ചത് മൂലവും ഇറാനിലെ മരണസംഖ്യ വളരെ അതികം ഉയർന്നു.ഇറാനിലെ ന്യൂ ഇയർ നോട് അനുബന്ധിച്ചു നിരവധി ആളുകൾ പുറത്തിറങ്ങാനുള്ള ചാൻസ് ഉള്ളതിനാൽ ഇത് കൊറോണ വ്യാപനം വീണ്ടും വർധിപ്പിക്കാനുള്ള ഒരു സാഹചര്യമാണ് ഉള്ളത്.

അമേരിക്കൻ ഉപരോധത്തിന്റെ കാര്യത്തിൽ സംസാരിക്കണം എന്നാവിശ്യപെട്ട് ഇറാൻ പ്രസിഡന്റ് പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.അന്താരാഷ്ര്ട്ര സമൂഹം ഇറാനെതിരെ ഉള്ള ഉപരോധം പിൻവലിക്കണമെന്ന് ഇമ്രാൻഖാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇറാനിൽ ഇതുവരെ മെഥനോൾ ഉപയോഗത്തിലൂടെ 300 പേർ മരിച്ചു.2850 പേർ ഗുരുതരാവസ്ഥയിൽ.

35408 പേരാണ് കൊറോണ രോഗം ബാധിച്ച് ഇറാനില്‍ കഴിയുന്നത്.24 മണിക്കൂറിനിടെ 3076 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രി കിയാനോഷ് ജഹാന്‍പൂര്‍ പറഞ്ഞു.3200 പേര്‍ ഗുരുതരാവസ്ഥയിലാണ്.24 മണിക്കൂറിനിടെ 139 പേരാണ് കൊറോണ ബാധിച്ച് മരിച്ച് വീണത്. ഇതോടെ മൊത്തം മരണനിരക്ക് 2517 ആയിരിക്കുകയാണ്.

Advertisement
Advertisement