നീണ്ട കാത്തിരിപ്പിനൊടുവിൽ ഏറെ പുതുമകളോടെ IPL 2020 തുടക്കം കുറിചിരിക്കുകയാണ് . ക്രിക്കറ്റ് പ്രേമികൾ ഏറെ കാത്തിരിന്നുതാണ് ഈ സീസണിലെ മത്സരം. കാരണം മറ്റൊന്നുമല്ല രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ജേഴ്സി അണിയുന്നു എന്നത് തന്നെയാണ് .
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റായ IPL ന് ഇത്തവണ ഏറെ പ്രത്യേകതകളുണ്ട്, ഇന്ത്യയിലെ കോവിഡ് പഞ്ചാത്തലത്തിൽ ഇത്തവണ മത്സരം അബുദാബിയിലെ ശെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിനു പുറമെ ദുബായിയും, ഷാർജയിലും IPLനായി വേദിയൊരുങ്ങുന്നുണ്ട്. കോവിഡ് പഞ്ചാത്തലത്തിൽ ‘ ഇത്തവണ ക്രിക്കറ്റ് പ്രേമികൾക്ക് സ്റ്റേഡിയത്തിൽ ആരവങ്ങൾ തീർത്ത് മത്സരം കാണാൻ സാധിക്കുന്നതല്ല. പക്ഷെ സ്റ്റാർ സ്പോട്സിലൂടെയും ,ഹോട്ട് സ്റ്റാറി ലൂടെയും ലൈവ് മത്സരം കാണാവുന്നതാണ്. ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എങ്ങനെ IPL മത്സരങ്ങൾ ലോകത്തെവിടെ നിന്നും ലൈവായി കാണാം എന്നാണ് .
നിലവിൽ റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയവയാണ് തങ്ങളുടെ പുതുമകളേറിയ പ്ലാനുകളിലൂടെ ലൈവ് മാച്ച് കാണാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുന്നത്.
നിങ്ങളൊരു ജിയോ ഉപഭോത്തിവാണെങ്കിൽ ,നിങ്ങൾക്ക് ഡിസ്നി + ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനിൽ ലൈവ് മാച്ച് കാണാവുന്നതാണ്. ഇത് യാഥാർത്യാമാകുന്നത് 499 രൂപയുടെ 1.5 GB ഡാറ്റാ ലഭിക്കുന്ന 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെയാണ്. ഇതിലൂടെ ജിയോ ഉപഭോക്കാവിന് 1 വർഷ ഡിസ്നി + ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു വെറും 399 പാക്കിലൂടെ .589, 401 രൂപയുടെ പ്ലാനുകളും സമാനമായ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.
എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് സമാനമായ പ്ലാനുകൾ നൽകുന്നുണ്ട്. 401 രൂപയുടെ പ്ലാനനുസരിച്ച് 30GB ഡാറ്റയും 1 വർഷം വരെ നീണ്ടു നിൽക്കുന്ന സൗജന്യ ഡിസ്നി + ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനും നൽകുന്നു നിലവിൽ ഈ പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നത് വെറും 399 രൂപക്ക് ആണ് . 599 ,448 രൂപയുടെ പ്ലാനുകളാണ് മറ്റുള്ളത്.
നിങ്ങളൊരു റ്റാറ്റാ SKY ഉപഭോക്താവാണെങ്കിൽ സൗജന്യ മൊബൈൽ ആപ് വഴി തത്സമയ മാച്ച് കാണാവുന്നതാണ്. ചെയ്യേണ്ടത് ഇത്രമാത്രം ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമായ റ്റാറ്റാ sky മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മാച്ച് കാണാവുന്നതാണ്.
ലോകത്തെവിടെ നിന്നും സുരക്ഷിതമായിരുന്നു കൊണ്ട് IPL മത്സരങ്ങൾ ആസ്വദിക്കൂ