4020 mAh ബാറ്ററിയുടെ കരുത്തുമായി ഇന്‍റക്സ് എലൈറ്റ് e7.
പ്രമുഖ ഇന്ത്യൻ കൺസൂമർ ഇലക്ട്രോണിക്സ് നിർമാതാക്കളായ ഇന്‍റക്സ് തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് റേഞ്ച് സ്മാർട്ട് ഫോൺ വിപണിയിറക്കി. മത്സരം ശക്തമായ സ്മാർട്ട് ഫോൺ വിപണിയിൽ ഒട്ടേറേ മാറ്റങ്ങളുമായാണ് ഇന്‍റക്സ് ഇത്തവണ എലൈറ്റ് e7എന്ന മോഡലുമായി എത്തിയിരിക്കുന്നത്.
7999 രൂപ വിലവരുന്ന ഈ ഫോൺ പ്രമുഖ ഓൻലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോൺ വഴി മാത്രമാണ് വിൽപ്പന. ഫിംഗർ പ്രിന്റ് സെൻസറുകൾ ഉൾപ്പടെ നിരവധി ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 7.0 ന്യൂഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇന്റെക്സ് നൽകിയിരിക്കുന്നത്.
ഗോൽഡ് കളറിൽ ലഭിക്കുന്ന ഈ ഫോൺ മെറ്റൽ ബോഡിയിലാണെത്തുന്നത്.ഫിങ്ങർ പ്രിന്റ് സെൻസർ പിൻ കാമറക്ക് താഴെയായി ക്രമീകരിച്ചിരിക്കുന്നു.
USB 2.0 പോർട്ട് ഫോണാന്റെ താഴ് ഭാഗത്തായും 3.5mm ഓഡിയോ ജാക്ക് മുകൾ ഭാഗത്തായും ക്രമീകരിച്ചിരിക്കുന്നു.
5.2 ഇഞ്ച് (720p)HD ഡിസ്പ്ലേ.മീഡിയ ടെക്കിന്റെ MT 6737V 1.25 Ghz ഡുവൽ കോർ പ്രൊസ്സസറാണ് ഈ ഫോണിന്റെ കരുത്ത്.3 GB റാമിനൊപ്പം മാലി-T720 യുടേതാണ് ഗ്രാഫിക്സ്.
32GB ഇന്റേർണൽ സ്റ്റോറേജും 128 GB വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ SD സ്ലോട്ടും ഫോണിലുണ്ട്. f/2.2 അപേർച്ചർ ലെൻസുള്ള 13 മെഗാ പിക്സലിന്റെതാണ് പിൻ കാമറ. ഒപ്പം അഞ്ച് മെഗാ പിക്സലിന്റെതാണ് സെൽഫി കാമറ.
15 ദിവസ സ്റ്റാൻഡ് ബൈ തരുന്ന ഈ ഫോൺ 15 മുതൽ 16 മണിക്കൂർ വരെ സംസാര സമയവും വാഗ്ദാനം ചെയ്യുന്നു.4G വോൽട്ട്, 3G, USB-OTG, WIFI, Bluetooth 4.1, fm radio എന്നിവയാണ് കണക്ടിവിറ്റി ഫീച്ചേർസ്.