രാജ്യത്തെ ജനങ്ങളെ ചികിത്സിക്കുന്നതിനാകണം മുൻഗണന ,ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങരുത് – സീതാറാം യെച്ചൂരി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ മുൻഘടന രാജ്യത്തെ പൗരന്മാരെ ചികിത്സിക്കുന്നതിനാകണം.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങരുത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.കോവിഡിനെ പ്രതിരോധിക്കുവാൻ മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ മരുന്ന് കയറ്റുമതി നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി .
ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ,ഇത്രമേല്‍ പുകിലുകളുണ്ടാക്കി ട്രംപ് അമേരിക്കിലെത്തിക്കുന്ന മലേറിയ മരുന്ന് കോവിഡിന് ഫലപ്രദമാണോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും ഉറപ്പില്ലെന്നതാണ്.ഇതിനെ സംബന്ധിച്ചു കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല.എന്നിട്ടും ട്രംപിനെ വാക്ക് കേട്ട് അമേരിക്കയിൽ കോവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വ്യാപകമായി ഉപയോഗിക്കുകയാണ്.
കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങൾക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നൽകുമെന്നാണ് ഇന്ത്യയുടെ നിലപാട്.