കൂടുതൽ സുന്ദരിയാവാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടായിരിക്കുകയില്ല. അതിനുവേണ്ടി ധാരാളം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവരായിരിക്കും ചിലർ .എന്നാൽ ഒട്ടുമിക്ക സ്ത്രീകളും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് കൺമഷി. കൂടുതൽ ഭംഗി നൽകുന്നതിനും, അതുപോലെതന്നെ കണ്ണിന് കുളിർമ നൽകാനും കണ്ണിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു . ഈ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്ന പുരുഷന്മാരുമുണ്ട്.
ചെറിയൊരു ഡപ്പിയിൽ ലഭിക്കുന്ന കണ്മഷി വളരെക്കാലം ഉപയോഗിക്കാൻ സാധിക്കുന്നതുകൊണ്ട് പുറത്തുനിന്നു ഇത് വാങ്ങുകയാണ് പതിവ്. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാത്തിലും മായം ചേർക്കുന്നതിനാൽ അതീവ ശ്രദ്ധ നൽകേണ്ട കണ്ണിനുവേണ്ടി നമുക്ക് ഈ കണ്മഴി വീട്ടിൽ ഉണ്ടാക്കിനോക്കാം .
പ്രകൃതിദത്തമായി കൺമഷി ഉണ്ടാക്കുന്നതിന് ആവശ്യമായ വസ്തുക്കൾ താഴെ പറയുന്നു.
കൃഷ്ണതുളസി
സാധാരണ തുളസി
പനിക്കൂർക്ക
മുക്കുറ്റിയുടെ ഇല
തുമ്പ
വട്ടയില
പച്ചക്കർപ്പൂരം
ഇവയെല്ലാം ചതച്ചതിനുശേഷം നീര് എടുക്കണം.
ഇത്തരത്തിൽ നമ്മൾ തയ്യാറാക്കുന്ന കണ്മഷി വളരെയധികം കാലം നമുക്ക് ഉപയോഗിക്കാം. കൃത്രിമ വസ്തുക്കളൊന്നും ചേർക്കാത്തതിനാൽ വളരെ ധൈര്യപൂർവ്വം ഏവർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനു ആവശ്യമായ സാധനങ്ങൾ നമ്മുടെ വീടിന്റെ പരിസരത്തുനിന്ന് അല്ലെങ്കിൽ ഷോപ്പുകളിൽനിന്നും നമുക്ക് ലഭിക്കുന്നതാണ്. ഇത് നല്ലൊരു വരുമാന മാർഗ്ഗമായി സ്വീകരിക്കാവുന്നതാണ്. വളരെയധികം ഔഷധഗുണമുള്ള കൺമഷി നിർമ്മിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.