BSNL മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക.BSNL ഉപഭോക്താകള്‍ നിലവില്‍ ഉള്ള മൊബൈല്‍ കണക്ഷന്‍ എത്രയും വേഗം അധാറും ആയി ബന്ധിപ്പിക്കേണ്ടതാണ്.ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് 6-02-2018 നു മുന്‍പായി എല്ലാ മൊബൈല്‍ കണക്ഷനുകളും ആധാറും ആയി ബന്ധിപ്പിക്കണം.ആല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന്‍ കട്ടായേക്കാം.മൊബൈല്‍ കണക്ഷന്‍ അധാറും ആയി ബന്ധിപ്പിക്കുക വഴി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന നിരവധി കണക്ഷനുകള്‍ കണ്ടെത്തുകയും അവ കട്ടാക്കുകയും ചെയ്യാം.പുതുതായി എടുക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ എല്ലാം അധാര്‍ ഉപയോഗിച്ച് ആണ് അനുവദിക്കുന്നത്.അതിനാല്‍ പുതുതായി അധാര്‍ നല്‍കി എടുത്ത കണക്ഷനുകള്‍ അധാറും ആയി വീണ്ടും ബന്ധിപ്പിക്കേണ്ടതില്ല.
എയര്‍ടെല്‍ ഐഡിയ പോലുള്ള സ്വകാര്യ കമ്പനികള്‍ അധാര്‍ ബന്ധിപ്പിക്കല്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.BSNL ഇപ്പോഴാണ് അധാറുമായി മൊബൈല്‍ കണക്ഷന്‍ ബന്ധിപ്പിക്കല്‍ തുടങ്ങിയത്.അടുത്തുള്ള BSNL സ്റ്റോര്‍ സന്ദര്‍ശിച്ചോ BSNL റീ ടെയില്‍ ഷോപ്പ് വഴിയോ നിങ്ങളുടെ അധാര്‍ BSNL മൊബൈല്‍ കണക്ഷനും ആയി ബന്ധിപ്പിക്കാം.എങ്ങനെ നിങ്ങളുടെ BSNL മൊബൈല്‍ നമ്പര്‍ അധാരും ആയി ബന്ധിപ്പിക്കാം എന്ന് ചുവടെ നല്‍കിയിരിക്കുന്നു.
>>500 രൂപക്ക് ഒരു 4G ഫോണ്‍ സ്വന്തമാക്കാം
നിങ്ങളുടെ BSNL മൊബൈല്‍ നമ്പര്‍ അധാരും ആയി ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്യുവാന്‍ ‘REV NAME’ എന്ന് ടൈപ്പ് ചെയ്തു നിങ്ങളുടെ BSNL നമ്പരില്‍ നിന്നും 53734 എന്ന നമ്പരിലേക്ക് അയക്കുക.
അധാറും ആയി ലിങ്ക് ചെയ്യുവാന്‍ മൊബൈല്‍ നമ്പറിന്റെ ഉടമ നേരിട്ട് ചെല്ലെണ്ടാതായുണ്ട്.ബയോമെട്രിക് വെരിഫികേഷന്‍ നേരിട്ട് ഹാജര്‍ അയാലെ സാധ്യമാകൂ.ഈ അവസരത്തില്‍ പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നത് പ്രവാസികള്‍ ആണ്.ഇപ്പോള്‍ വിദേശത്തുള്ളവരുടെ പേരില്‍ നിലവില്‍ ഉള്ള മൊബൈല്‍ കണക്ഷനുകള്‍ അധാരും ആയി ബന്ധിപ്പികുവാന്‍ നടപടി ഒന്നും ഇല്ല.6-02-2018 വരെ സമയം ഉള്ളതിനാല്‍ ഇതിനുള്ളില്‍ എന്തെങ്കിലും പ്രശ്ന പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.എന്നാല്‍ ഇപ്പോള്‍ അധാരും ആയി ബന്ധിപ്പിക്കല്‍ തുടങ്ങിയ നെറ്റ്വര്‍ക്കുകള്‍ ഉടനെ തന്നെ എന്തെങ്കിലും പരിഹാരം ഈ പ്രശ്നത്തില്‍ കാണേണ്ടതാണ്.
>>വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും